ഫുട്ബോൾ വെറുമൊരു കായികവിനോദം എന്നതിനപ്പുറത്തേക്ക് അതിന് ചരിത്രപരമായും സാംസ്കാരികമായും സാമൂഹികപരവുമായ ഒരുപാട് മാനങ്ങളുണ്ട്. കളിക്കാരുടെ വേഷവിധാനങ്ങളിലും ഹെയർ സ്റ്റൈലിലും എന്തിന് മുഖത്ത് തേക്കുന്ന ചായങ്ങളും വരെ നിരവധി കഥകൾ പറയുന്നതാണ്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് താരങ്ങളുടെ ജേഴ്സിളുടെ കാര്യത്തിൽ ഉള്ളത്. പല ജേഴ്സികൾക്കും അതിൻറെതായ ഒരുപാട് കഥകൾ പറയുവാൻ ഉണ്ടാകും. ബാഴ്സലോണയുടെ ഏറ്റവും പുതിയ ജേഴ്സിക്കും ഇത്തരത്തിൽ ഒരു കഥ പറയുവാനുണ്ട്.
ബാഴ്സലോണ അവരുടെ ഏറ്റവും പുതിയ ജേഴ്സി പുറത്തിറക്കിയപ്പോൾ വളരെ വലിയ പ്രശംസയാണ് കിട്ടുന്നത്. ഇത്ര വലിയ പിന്തുണ അവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. വളരെ വ്യത്യസ്തമായ ഒരു നിറത്തിലും ശൈലിയിലുള്ള ജേഴ്സിയായിരുന്നു ബാഴ്സലോണ പുറത്തിറക്കിയത്. ആ ജേഴ്‌സിക്കും ഒരു കഥയുണ്ട് പറയുവാൻ.
![](https://aaveshamclub.com/wp-content/uploads/2021/07/barca-50-kit.jpg)
ബാഴ്സലോണയുടെ വനിതാ ടീം രൂപീകരിച്ചത് അമ്പതാം വാർഷികത്തിൻറെ സ്മരണയ്ക്ക് വേണ്ടിയാണ് ബാഴ്സലോണ ഇത്തരത്തിലുള്ള ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ലിംഗ സമത്വത്തിന് ബാഴ്‍സലോണ നൽകുന്ന പ്രാധാന്യമാണ് ഇവിടെ തെളിയിക്കപ്പെട്ടത്.
തങ്ങളുടെ വനിതാ ടീമിനെ ബഹുമാനിച്ചു കൊണ്ടുള്ള ബാഴ്സലോണയുടെ പുതിയ ജേഴ്സിക്ക് ലോകവ്യാപകമായി വളരെ വലിയ പിന്തുണയും പ്രശംസയും ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.