in

മരണ ഗ്രൂപ്പിലെ പോരാളികളെല്ലാം പാതിയെത്തും മുമ്പേ പിടഞ്ഞു വീണ അൽഭുത യൂറോ

Group of Death

യൂറോക്കപ്പിലെ മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് ആയിരുന്നു ഗ്രൂപ്പ് F. ഇത്രയേറെ ആവേശഭരിതമായ പോരാട്ടങ്ങൾ സമ്മാനിച്ച മറ്റൊരു ഗ്രൂപ്പും ഈ യൂറോയിൽ ഉണ്ടായിരുന്നില്ല വളരെയധികം അപ്രവചനീയത നിറഞ്ഞതായിരുന്നു ഓരോ മത്സരങ്ങളും

ലോകചാമ്പ്യന്മാരായ ഫ്രാൻസിനെയും മുൻ ചാമ്പ്യൻമാരായ ജർമനിയെയും പിടിച്ചു കെട്ടിയ ഹങ്കറിയെ അടിച്ചു അടിച്ചു തൂഫാനാക്കിയ പോർച്ചുഗൽ. മറ്റൊരു സൈഡിലേക്ക് വരുമ്പോൾ മത്സരഫലങ്ങൾ വീണ്ടും മാറുന്നു.

ഹംഗറിയെ തകർത്ത പോർച്ചുഗലിനെ പഞ്ഞിക്കിട്ട ജർമനിയെ ഹങ്കറി പിടിച്ചു കെട്ടുന്നു എത്ര വളരെ മനോഹരമായ വിരോധാഭാസം. മറ്റെവിടെ കാണും ഇത്ര മനോഹരമായ ത്രില്ലിംഗ് അനുഭവങ്ങൾ.

പോർച്ചുഗലിനിയും ജർമനിയെയും വീഴ്ത്തിയ ലോകചാമ്പ്യന്മാരായ ഫാൻസിനെയും ഹങ്കറി പിടിച്ചു കെട്ടുന്നു. ആർക്കും ഒരു വ്യക്തമായ മേധാവിത്വം ഉണ്ടായിരുന്നില്ല എന്ന് പറയാൻ പറ്റിയ ഏക ഗ്രൂപ്പ് ആയിരുന്നു ഗ്രൂപ്പ് F. ഗ്രൂപ്പിൽ നിന്ന് ഹങ്കറി പുറത്തായശേഷം

മൂന്നു വൻശക്തികൾ ആയിരുന്നോ യൂറോയുടെ റൗണ്ട് ഓഫ് 16 ലേക്ക് കടന്നത്. പക്ഷേ കൗതുകങ്ങൾ കാത്തുവച്ച യൂറോ മരണ ഗ്രൂപ്പിലെ എല്ലാ ടീമുകളെയും കൊല്ലാൻ തന്നെയായിരുന്നു തീരുമാനിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിലോട്ട് നീങ്ങിയ മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ സ്വിറ്റ്സർലൻഡ് കെട്ടുകെട്ടിച്ചു.

നിലവിലെ യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലിനെ ബെൽജിയം ആയിരുന്നോ നാട്ടിലേക്ക് തിരിച്ചു വണ്ടി കയറ്റി വിട്ടത് മരണ ഗ്രൂപ്പിലെ അവസാനത്തെ പ്രതീക്ഷ ജർമനി ആയിരുന്നു ആ ജർമനിയും ഇന്ന് സൗത്ത് ഗേറ്റിന്റെ പകയിൽ വെന്തു വെണ്ണീറായി നാട്ടിലേക്ക് മടങ്ങുകയാണ് അതേ മരണ ഗ്രൂപ്പിൽ പോരാളികൾ എല്ലാം മരിച്ചു അല്ലെങ്കിൽ യൂറോയിലെ കൗതുകങ്ങൾ അവരെയെല്ലാം കൊന്നു.

ഇന്ത്യൻ വനിതകൾക്ക് നിലനിൽപ്പിന്റെ പോരാട്ടം, പരാജയപ്പെട്ടാൽ ഇനി കളിച്ചിട്ട് കാര്യമില്ല

ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ആരാധകരെ നിരാശപ്പെടുത്തില്ല