in

LOVELOVE CryCry LOLLOL OMGOMG AngryAngry

ക്രിസ് ഡാഗ്നൽ; ഏറ്റവും വേഗതയേറിയ ഐഎസ്എൽ ഗോൾ നേട്ടത്തിന് ഉടമയായിരുന്ന ബ്ലാസ്റ്റേഴ്സ് താരം…

13 മത്സരത്തിൽ നിന്ന് 6 ഗോളുകൾ നേടി യ താരത്തിന്റെ മികച്ച പ്രകടനം പക്ഷെ, ടീമിന്റെ ദുർബലമായ പ്രതിരോധനിരയുടെ മോശം പ്രകടനത്തിൽ മുങ്ങിപ്പോയത് ഏറെ വിഷമകരമായ കാര്യമാണ്.തന്നെ ഏല്പിച്ച ജോലി 100% ആത്മാർത്ഥമായി ചെയ്തിട്ടാണ് അദ്ദേഹം കൊച്ചി വിട്ടത്. ഇന്നലെ ഡേവിഡ് വില്യംസ് റെക്കോർഡ് വേഗത്തിൽ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഓർമ്മകൾ പോയത് അദ്ദേഹത്തിലേക്ക് ആണ്.

ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ആരും അങ്ങനെ പരാമർശിക്കാത്ത ചില കളിക്കരുമുണ്ട്. ആക്കൂട്ടത്തിൽ ഒരു താരമാണ് ഇംഗ്ലീഷ് സ്‌ട്രൈക്കർ ക്രിസ് ഡാഗ്നൽ. ഇംഗ്ലീഷ് ക്ലബ് Leyton Orient ഉമായി കരാർ നീട്ടാൻ വിസമ്മതിച്ചാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

പീറ്റർ ടെയ്‌ലറുടെ തന്ത്രങ്ങളിൽ അന്റോണിയോ ജർമ്മൻ, മുഹമ്മദ്‌ റാഫി, മനൻദീപ് സിംഗ് എന്നിവർ ആയിരുന്നു ഡാഗ്നലിനു കൂട്ടായി ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഉണ്ടായിരുന്ന സ്‌ട്രൈക്കർമാർ. ആ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട് അന്നത്തെ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ ഡി കൊൽക്കത്തയിലേക്ക് ചേക്കേറിയ കനേഡിയൻ സ്‌ട്രൈക്കർ ഇയാൻ ഹ്യൂമിനു പകരക്കാരൻ ആയി വലിയ ഉത്തരവാദിത്തം ആയിരുന്നു ഡാഗ്നലിനു മുന്നിൽ ഉണ്ടായിരുന്നത്

ആദ്യ മത്സരത്തിൽ നോർത്ത് ഈസ്ററ് യൂണിറ്റഡിനെതിരെ രണ്ടാം പകുതിയിൽ ലെഫ്റ്റ് വിങ്ങർ സാഞ്ചസ് വാട്ടിന് പകരക്കാരനായി ഡാഗ്നൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചു. ആ അത്ലറ്റിക്കോ ഡി കൊൽക്കത്തക്കെതിരെ തന്നെ തന്റെ ആദ്യ ഗോളും അദ്ദേഹം കുറിച്ചു എങ്കിലും മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 1-2 ന് പരാജയപ്പെട്ടു

നോർത്ത് ഈസ്റ്റിനെതിരെ എവേ മത്സരത്തിൽ 4-1 ന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ച മത്സരത്തിൽ രണ്ടു ഗോൾ നേടി ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. അന്ന് ആദ്യ ഗോൾ നേടിയത് കളിയുടെ 29 ആം സെക്കൻഡിൽ. അത് ISL ചരിത്രത്തിലെ വേഗതയേറിയ ഗോൾ എന്ന റെക്കോർഡ് ആയി. (പിന്നീട് ഇന്ത്യൻ യുവതാരം ജെറി മാമിൻതങ്ക ആ റെക്കോർഡ് മറികടന്നു), ഇന്നലെ അത് ഡേവിഡ്‌ വില്യംസ് മറികടന്നു. വില്യംസ് റെക്കോർഡ് വേഗത്തിൽ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഓർമ്മകൾ പോയത് അദ്ദേഹത്തിലേക്ക് ആണ്.

13 മത്സരത്തിൽ നിന്ന് 6 ഗോളുകൾ നേടി യ താരത്തിന്റെ മികച്ച പ്രകടനം പക്ഷെ, ടീമിന്റെ ദുർബലമായ പ്രതിരോധനിരയുടെ മോശം പ്രകടനത്തിൽ മുങ്ങിപ്പോയത് ഏറെ വിഷമകരമായ കാര്യമാണ്. തന്നെ ഏല്പിച്ച ജോലി 100% ആത്മാർത്ഥമായി ചെയ്തിട്ടാണ് അദ്ദേഹം കൊച്ചി വിട്ടത്. കഴിഞ്ഞ വർഷം (2020) ഇംഗ്ലീഷ് ക്ലബ് Yeovil Town F.C ക്ക് വേണ്ടി 20 കളികളിൽ 1 ഗോൾ നേടിയ പ്രകടനത്തോടെ അദ്ദേഹം ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു

ആരാധകരേ നിങ്ങൾ ശാന്തരാകൂ ഇതൊരു ചെറിയ കാര്യമല്ല…

എനിക്ക് എന്റെ ഷൂസുകൾ സ്‌ട്രെറ്റ് ഫോർഡ് എൻഡിൽ നഷ്ടമായി…