in

വിരുന്നുകാരനായി വന്നു വീട്ടുകാരനായി മാറിയ പ്രിയപ്പെട്ട ‘Wazza’

ഫുട്ബോൾ ലോകത്തെ തന്റെ മാസ്മരിക പ്രകടനം കൊണ്ട് ഇംഗ്ലണ്ട് ഫുട്ബോൾ കാൽക്കീഴിലാക്കിയ അതുല്യപ്രതിഭ. എവർട്ടനിൽ നിന്ന്
ബാലപാഠങ്ങൾ പഠിച്ചു കൊണ്ട് ചരിത്രം സൃഷ്ട്ടിച്ച ഇദ്ദേഹം പിന്നീട് ചെകുത്താന്മാരുടെ പ്രിയപ്പെട്ട ‘wazza ആയി മാറുകയുണ്ടായി ‘. പറഞ്ഞു വരുന്നത് ഓരോ യുണൈറ്റഡ് ആരാധകരും നെഞ്ചിലേറ്റിയ വെയിൻ റൂണിയെക്കുറിച്ചാണ്.

1985 ഒക്ടോബർ 24ന് ലിവർപൂളിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ജനനം .എവർട്ടണിലുടെ തന്റെ യൂത്ത് കരിയർ ആരംഭിച്ച റൂണി 1995-96 സീസണിൽ അണ്ടർ -10 ടീമിനു വേണ്ടി വെറും 29 മൽസരങ്ങളിൽ നിന്ന് വാരിക്കൂട്ടിയത് 114 ഗോളുകളായിരുന്നു.2002 ൽ എവർട്ടനു വേണ്ടി സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർച്ചയായി 30 മൽസരങ്ങൾ തോൽവി അറിയാതെ വന്ന ആർസേനലിനെതിരെ ഗോൾ നേടി തന്റെ ടീമിനെ വിജയത്തിലെത്തിച്ചു തലയുയർത്തി നിന്നപ്പോൾ വെങ്ങർ പറഞ്ഞു ‘The greatest footballer england had ever produced’.

2004 ൽ ഫോർലൻ യുണൈറ്റഡ് വിട്ടപ്പോൾ ഫെർഗി റൂണിയെ തീയേറ്റർ ഓഫ് ഡ്രീംസിലേക്കെത്തിച്ചു. പിന്നീട് നടന്നത് ചരിത്രമാണ്. യുണൈറ്റഡിന്റെ ചരിത്രപുസ്‌തകളിൽ തങ്കലിപികളാൽ തന്നെയാണ് പ്രിയപ്പെട്ട wazza യുടെ ചരിത്രവും കൊത്തി വെച്ചിരിക്കുന്നത്.559 മൽസരങ്ങളിൽ ചെകുത്താന്മാർക്കായി ബൂട്ട് കെട്ടിയ റൂണി തന്റെ അരങ്ങേറ്റ മത്സരത്തിൽ ഹാട്ട്രിക്ക് നേടി കൊണ്ട് തുടക്കമിട്ട ഗോൾ വേട്ട അവസാനിപ്പിച്ചത് 253 ഗോളുകൾ നേടികൊണ്ടായിരുന്നു.

ഹാട്ട്രിക്ക് പ്രീമിയർ ലീഗ് അടക്കം അഞ്ചു പ്രീമിയർ ലീഗും മൂന്നു ഈ എഫ് എൽ കപ്പും ഒരു എഫ് എ കപ്പും ഒന്നും വീതം ചാമ്പ്യൻസ് ലീഗും യൂറോപ്പും ലീഗും ക്ലബ്‌ ലോകകപ്പും ഓൾഡ് ട്രാഫോർഡിലെ ട്രോഫി ക്യാബിനറ്റിലേക്ക് എത്തിച്ചു കൊണ്ട് താൻ കളിപഠിച്ച എവർട്ടനിന്റെ കളി തട്ടിലേക്ക് തിരകെയെത്തി.
അവിടെ നിന്ന് എം എൽ സും ഡെർബിയും കടന്നു ഇന്ന് ഡെർബിക്ക് കളി പറഞ്ഞു കൊടുക്കുന്ന അവരുടെ മാനേജറായി മറ്റൊരു ജീവിതത്തിനു തുടക്കമിട്ടിരിക്കുകയാണ്.

വെയ്ൻ റൂണി ഇംഗ്ലീഷ് ജനത കണ്ട എക്കാലത്തെയും മികച്ച താരം തന്നെയാണ് . ഇംഗ്ലണ്ടിന് വേണ്ടി കിരീടങ്ങൾ ഒന്നും നേടാൻ സാധിച്ചില്ലെങ്കിലും 53 അന്താരാഷ്ട്ര ഗോളുകളോടെ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ അദ്ദേഹത്തെ കാണാം.

ചെകുത്താന്മാർക് അവരുടെ പ്രിയപ്പെട്ട ‘wazza’ നേടിയ ഗോളുകൾ എല്ലാം പ്രിയപെട്ടവ തന്നെയാണ്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട ചില ഗോളുകൾ മനസിലേക്ക് കടന്നു വരുകയാണ്.2011 ഫെബ്രുവരി 12, ഓൾഡ് ട്രാഫ്ഫോഡിലെ മാഞ്ചേസ്റ്റർ ഡെർബിയുടെ 78 ആം മിനിറ്റ്. സ്കോർ 1-1. നാനി വലതു മൂലയിൽ നിന്ന് പെനാൽറ്റി ബോക്സിന്റെ നടുവിലേക്ക് ഒരു ക്രോസ്സ് നൽകുന്നു . തന്റെ മേനിയെ മുഴുവൻ വായുവിൽ ആവാഹിച്ചു റൂണി ഒരു ബൈസൈക്കിൾ കിക്കിലൂടെ ഗോളി ജോ ഹാർട്ടിനെ നിഷ്പ്രഭമാക്കി കൊണ്ട് പന്തിനെ വലയിലേക്ക് തിരിച്ചു വിട്ടു.

2006 ഏപ്രിൽ 24, ഓൾഡ് ട്രാഫ്ഫോർഡിൽ ന്യൂ കാസിൽ യുണൈറ്റഡായിരുന്നു എതിരാളികൾ.റൂണിയെ സബ് ചെയ്യാൻ ഫെർഗി ഒരുങ്ങുകയാണ്. റഫറിയോട് തർക്കിച്ചു നിന്നിരുന്ന റൂണി തർക്കം പാതിവഴി ഉപേക്ഷിച്ചു തനിക് ഏറ്റവും നന്നായി അറിയാവുന്ന ജോലി ചെയ്യാൻ പോയി.ന്യൂ കാസിൽ ഡിഫെൻഡർ ക്ലിയർ ചെയ്ത ബോൾ വായുവിൽ!. തന്റെ ദേഷ്യം മുഴുവൻ ബൂട്ടിലേക്ക് തീർത്തുകൊണ്ട് വായുവിൽ ഒരു അർദ്ധവൃത്തം വരച് പന്ത് ഗോൾ വല ചുംബിക്കുമ്പോൾ ന്യൂ കാസിൽ ഗോളിക്ക് നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളു.

വഴി തെറ്റിയ ജീവിതവും വിളിക്കാതെ വിരുന്നു വന്ന പരിക്കുകളും അയാളുടെ കാലുകളെ അസ്വസ്ഥമാക്കി. ജീവിതം ഒന്ന് കൂടി ക്രമപ്പെടുത്തിയിരുന്നെകിൽ പരിക്കുകൾ അയാളോട് കനിവ് കാണിച്ചിരുന്നെങ്കിൽ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പറന്നുയരാൻ നിങ്ങൾക്ക് സാധിക്കുമായിരുന്നു.വിരുന്നു കാരനായി ഓൾഡ് ട്രാഫോർഡിലെത്തി വീട്ടുകാരനായി മാറിയ പ്രിയപ്പെട്ട wazza ക്ക് ഒരായിരം ജന്മദിനാശംസകൾ

ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു ബയേൺ താരത്തിന്റെ അത്ഭുത ഗോൾ, വീഡിയോ കാണാം…

എന്ത് കൊണ്ട് പെലെ ഫുട്ബോൾ ചക്രവർത്തിയായി, എന്നു ചോദിക്കുന്നവർ അറിയാൻ