in

LOVELOVE CryCry

സ്വന്തമായി ഒരു വീടു പോലുമില്ല, മുംബൈയ്ക്ക് വേണ്ടി അഴിഞ്ഞാടിയ തിലക് വർമ്മയെപ്പറ്റി അറിയാം

സ്വന്തമായി ഒരു വീടു പോലുമില്ലാത്ത, ഈ ഐപിഎൽ സീസൺ കഴിയുമ്പോൾ തനിക്ക് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഒരു വീട് നിർമ്മിക്കണമെന്നത് സ്വപ്നമായി കൊണ്ടുനടക്കുന്ന യുവതാരത്തെ കുറിച്ച് അധികം ആർക്കും ഒന്നും അറിയില്ല.

Tilak varma

കഴിഞ്ഞദിവസം മുംബൈയിൽ രാജസ്ഥാനം തമ്മിൽ നടന്ന മത്സരത്തിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് ഒരു യുവ താരമായിരുന്നു. ടോസ് നഷ്ടമായി ബാറ്റിംഗിന് എത്തിയ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 194 റൺസിന് മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈക്കായി തിളങ്ങിയത് മുൻ അണ്ടർ 19 താരമായ തിലക് വർമ്മ തന്നെ ആയിരുന്നു അത്.വെറും 33 ബോളിൽ നിന്ന് 3 ഫോറും 5 സിക്സ് അടക്കം താരം 61 റൺസാണ് അടിച്ചത്.

സ്വന്തമായി ഒരു വീടു പോലുമില്ലാത്ത, ഈ ഐപിഎൽ സീസൺ കഴിയുമ്പോൾ തനിക്ക് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഒരു വീട് നിർമ്മിക്കണമെന്നത് സ്വപ്നമായി കൊണ്ടുനടക്കുന്ന യുവതാരത്തെ കുറിച്ച് അധികം ആർക്കും ഒന്നും അറിയില്ല.

Tilak varma

ദക്ഷിണാഫ്രിക്കയിൽ നടന്ന ICC U19 ലോകകപ്പ് 2020ൽ ഇന്ത്യയുടെ U19 താരമായിരുന്ന എൻ തിലക് വർമ്മയെ മുംബൈ ഇന്ത്യൻസ് 1.7 കോടി രൂപയ്ക്കാണ് മെഗാ ലേലത്തിൽ സ്വന്തമാക്കിയത്. ഒരു ഇടംകൈയ്യൻ ബാറ്ററും വലംകൈയ്യൻ ഓഫ് ബ്രേക്കുമായ താരത്തിനായി ചെന്നൈ, ഡൽഹി തുടങ്ങിയ ഫ്രാഞ്ചൈസികളും രംഗത്തുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രാ പ്രദേശിന്റെ താരമാണ് തിലക് വർമ്മ.2002 നവംബർ 8 ന് പ്രശസ്തമായ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ച നമ്പൂതിരി ഠാക്കൂർ തിലക് വർമ്മ, 2018-19 രഞ്ജി ട്രോഫിയിൽ 2018 ഡിസംബർ 30-ന് ആന്ധ്രാ പ്രദേശിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി.

2018-19 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തിലക് വർമ്മ ആന്ധ്രാ പ്രദേശിനായി കളിച്ചു. 2019, 2019-20 വിജയ് ഹസാരെ ട്രോഫിയിലും ആന്ധ്രാ പ്രദേശിന്റെ ഭാഗമായ തിലക് വർമ്മ, 2020 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ചതോടെയാണ് ശ്രദ്ധേയനാവുന്നത്.ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച അദ്ദേഹം ആന്ധ്രാപ്രദേശിനായി 39 റൺസ് നേടിയിട്ടുണ്ട്. 16 ലിസ്റ്റ്-എ മത്സരങ്ങളിൽ 784 റൺസും 5 വിക്കറ്റും നേടിയിട്ടുണ്ട്. 50 ഓവർ മത്സരങ്ങളിൽ 3 സെഞ്ചുറികളും 3 അർധസെഞ്ചുറികളും നേടിയിട്ടുള്ള തിലക് വർമ്മയുടെ ബാറ്റിംഗ് ശരാശരി 52.26 ആണ്, ഉയർന്ന സ്കോർ 156*.

15 ടി20 മത്സരങ്ങളിൽ 143.77 സ്‌ട്രൈക്ക് റേറ്റിൽ 381 റൺസും തിലക് വർമ്മ നേടിയിട്ടുണ്ട്. 28 ഫോറും 17 സിക്‌സറും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2020-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന U19 ലോകകപ്പിൽ, തിലക് വർമ്മ 6 മത്സരങ്ങൾ കളിച്ചു, അതിൽ 3 ഇന്നിംഗ്‌സുകളിൽ ബാറ്റ് ചെയ്യുകയും 46 എന്ന മികച്ച സ്‌കോറോടെ 86 റൺസ് നേടുകയും ചെയ്തു. 2021ലെ വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി ഡൽഹിക്കെതിരെ തിലക് വർമ്മ 139 റൺസ് നേടിയിരുന്നു.

മെസ്സിയുടെ കാലം കഴിഞ്ഞു, സൈഡ് ബെഞ്ചിലിരുന്ന് കളി കാണേണ്ട കിളവനാണയാൾ: രൂക്ഷ വിമർശനവുമായി ആന്റണി പീഷ്നിസെക്ക്

ലെവ ബാർസയിലേക്ക്