ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ഏറ്റവും മികച്ച പ്രകടനത്തിലൂടെ ബ്ലാസ്റ്റേഴ്‌സിനെ മുന്നേറാൻ സഹായിക്കുന്നതിൽ ഏറ്റവുമധികം പങ്ക് വഴിക്കുന്ന താരമാണ് നോഹ സദൗയി.
ഇതുവരെയുള്ള സീസണിലെ എല്ലാ മത്സരങ്ങളും വിലയിരുത്തുബോൾ, സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് നോഹ. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഏറ്റവും മികച്ച സൈനിങ് കൂടിയാണ് നോഹയുടെ.
ഇതുവരെ താരം സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി മൂന്ന് ഗോളും ഒരു അസ്സിസ്റ്റുമാണ് സ്വന്തമാക്കിയിട്ടുള്ളത്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലെയും ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത് നോഹക്കാണ്.
ഇനി നോഹകൊപ്പം ലൂണ കൂടി ചേരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് എത്രത്തോളം മെച്ചപ്പെടുമെന്ന് നമ്മൾക്ക് ഊഹിക്കാൻ കഴിയുന്നതെയുള്ളൂ. എന്തിരുന്നാലും നോഹ വരും ദിവസങ്ങളിൽ ഇതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.