ഒരു ഒറ്റ സീസൺ കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ ഇടം നേടി താരമാണ് ഉക്രൈൻ ഡിഫെൻസീവ് മിഡ്‌ഫീൽഡ്ർ ഇവാൻ കല്യുഷ്നി. താരത്തിന് നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന നാഷൻസ് ലീഗ് മത്സരങ്ങൾക്കായി ഉക്രൈൻ ദേശിയ ടീമിലേക്ക് ആദ്യമായി വിളി വന്നിരുന്നു.
ഇപ്പോളിത ഇന്നലെ നടന്ന ഉക്രൈന്റെ ജോർജിയക്കെതിരെയുള്ള മത്സരത്തിൽ ഉക്രൈൻ ദേശിയ ടീമിനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇവാൻ കല്യുഷ്നി. അതോടൊപ്പം മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ചും ഇവാനാണ്. ഗംഭീര പ്രകടനമാണ് ഇവാൻ കല്യുഷ്നി ജോർജിയക്കെതിരെ കാഴ്ച്ചവെച്ചത്.
ഇന്നലെ മത്സരം കാണാനും ഇവാൻ കല്യുഷ്നിക്ക് പിന്തുണ നൽക്കാനുമായി ഒരു ആരാധകൻ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇന്ത്യക്കാരനല്ല ഈ ആരാധകൻ. നിലവിൽ ആരാധകന്റെ ചിത്രങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങൾ വളരെയധികം പ്രചരിക്കുന്നുണ്ട്.
മത്സരം ഒരു ഗോളിന് ഉക്രൈൻ ജോർജിയെ വീഴ്ത്തിയിരുന്നു. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരം ഇതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.