in , , ,

LOVELOVE

പന്തിനെ മാറ്റൂ..പകരം സഞ്ജുവിനെ കൊണ്ട് വരൂ; ഗംഭീറിന് നിർദേശം

നിർണായകമായ മൂന്നാം ഏകദിനത്തിൽ ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ട പന്ത് വിക്കറ്റിന് പിന്നിലും മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. നാലാമനായി ബാറ്റിംഗിനെത്തിയ പന്ത് കേവലം ഒമ്പത് പന്തുകള്‍ മാത്രമാണ് നേരിട്ടത്. ആറ് റണ്‍സുമായി മടങ്ങുകയും ചെയ്തു. മത്സരത്തിനിടെ ഒരു തീക്ഷ്ണയുടെ അനായാസ സ്റ്റംപിങ് ചാന്‍സും പന്ത് നഷ്ടമാക്കിയിരുന്നു.

ശ്രീലങ്കയ്ക്കതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ പല ഇന്ത്യൻ താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്. രോഹിത് ശർമ്മ ഒഴികെയുള്ള താരങ്ങൾക്കാണ് പ്രധാനമായും വിമർശനം ഉയരുന്നത്. ഇതിൽ വിമർശനം ഏറ്റുവാങ്ങുന്ന പ്രധാനതാരമാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്.

ALSO READ: നട്ട പ്രാന്ത്; സൂപ്പർ താരത്തെ പുറത്തിരുത്തി രണ്ട് താരങ്ങൾക്ക് അവസരങ്ങൾക്ക് നൽകിയതിൽ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

നിർണായകമായ മൂന്നാം ഏകദിനത്തിൽ ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ട പന്ത് വിക്കറ്റിന് പിന്നിലും മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. നാലാമനായി ബാറ്റിംഗിനെത്തിയ പന്ത് കേവലം ഒമ്പത് പന്തുകള്‍ മാത്രമാണ് നേരിട്ടത്. ആറ് റണ്‍സുമായി മടങ്ങുകയും ചെയ്തു. മത്സരത്തിനിടെ ഒരു തീക്ഷ്ണയുടെ അനായാസ സ്റ്റംപിങ് ചാന്‍സും പന്ത് നഷ്ടമാക്കിയിരുന്നു.

ALSO READ: ആ രണ്ട് താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ നമ്മൾ ജയിച്ചേനെ; ലങ്കൻ പരമ്പര നഷ്ടമായതിന് പിന്നാലെ ആരാധകർ

പന്തിന്റെ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കി പകരം സഞ്ജുവിന് അവസരം നൽകണമെന്ന് നിർദേശം പങ്ക് വെച്ചിരിക്കുകയാണ് ന്യൂസിലൻഡ് ഇതിഹാസ താരം സ്‌കോട്ട് സ്റ്റൈറീഷ്. ല്‍സരത്തില്‍ കമന്ററിക്കിടെയാണ് അദ്ദേഹത്തിന്റെ നിർദേശം.

ALSO READ: ബാസ്ബോൾ പരീക്ഷിക്കാൻ ഗംഭീർ; വെടിക്കെട്ട് താരം ടീമിലേക്ക് മടങ്ങിയെത്തിയേക്കും

രു ബാറ്ററെന്ന നിലയില്‍ റിഷഭ് പന്ത് ചെയ്യുന്നതിനേക്കാള്‍ 1000 മടങ്ങ് നന്നായി ചെയ്യാന്‍ സഞ്ജു സാംസണിനു സാധിക്കും. അനുകമ്പയുടെ പേരില്‍ റിഷഭിനു അര്‍ഹമായതിലും കൂടുതല്‍ അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു. 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ജയിക്കണമെങ്കില്‍ ഏകദിനത്തിലേക്കു സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണമെന്നുമാണ് സ്റ്റൈറിസ് വ്യക്തമാക്കിയത്.

ALSO READ: സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, അതും നായകനായി; ആഗ്രഹം പ്രകടിപ്പിച്ച് രണ്ട് ടീമുകൾ

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് അധികൃതരുടെ പ്രിയതാരമായ പന്തിനെ ബിസിസിഐ അത്ര പെട്ടെന്നൊന്നും കൈ വിടില്ലെന്നാണ് യാഥാർത്ഥം. അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയ സഞ്ജുവിന് ഏകദിന സ്‌ക്വാഡിൽ ഉൾപ്പെടാത്തത് അതിന് ഉദാഹരണമാണ്.

സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, അതും നായകനായി; ആഗ്രഹം പ്രകടിപ്പിച്ച് രണ്ട് ടീമുകൾ

തോറ്റാൽ പുറത്ത്; ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനൽ സാദ്ധ്യതകൾ ഇപ്രകാരം