ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഒരു താരത്തിന് കിട്ടിയേക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ ഇതിഹാസ താരമായ സുനിൽ ഛേത്രിക്ക് ലഭിച്ചിരിക്കുന്നത്. സുനിൽ ഛേത്രിയുടെ ജന്മദിനമായ ഓഗസ്റ്റ് 3-ന് ഫുട്ബോൾ ദിനമായി ആചരിക്കുകയാണ് ഡൽഹി നഗരം (രാജ്യതലസ്ഥാനം ).
ഡൽഹി ഫുട്ബോൾ അസോസിയേഷനാണ് സുനിൽ ഛേത്രിയെ ആദരിക്കുന്നതിനായി ഇങ്ങനെ ഒരു നിർണായക തീരുമാനമെടുത്തത്. സുനിൽ ഛേത്രിയെ ആദരിക്കുന്നതിന് ഒപ്പം ഫുട്ബോളിന്റെ വളർച്ചക്ക് വേണ്ടി നിരവധി പദ്ധതികൾക്ക് തറക്കല്ലിടുന്നതിനെപ്പറ്റി ഡൽഹി ഫുട്ബോൾ അസോസിയേഷൻ ആലോചനകൾ നടത്തുന്നുണ്ട്.

37 വയസ്സിൽ കൂടുതലുള്ളവരെ പങ്കെടുപ്പിക്കുന്നതിനായി 37 പ്ലസ് ലീഗ് എന്ന പേരിൽ ഒരു ഫുട്ബോൾ ലീഗ് തുടങ്ങുവാനും ഫുട്ബോൾ അസോസിയേഷൻ തീരുമാനം ആയിട്ടുണ്ട് . സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച താരങ്ങളെ വെളിച്ചത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഡൽഹി ഫുട്ബോൾ അസോസിയേഷൻ 37 പ്ലസ് എന്ന പുതിയ സംരംഭവുമായി മുന്നോട്ടു വരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവിർഭാവത്തോടെ ആണ് ഇന്ത്യൻ ഫുട്ബോളിന് വെളിച്ചം വന്നത് എന്ന് പറയേണ്ടിവരും എന്നാൽ ആ കാലം വരുന്നതിന് ഒരുപാട് മുമ്പേ, അറിയപ്പെടാതെ പോയ അവർക്ക് മുമ്പേ സഞ്ചരിച്ച ഒരു പിടി താരങ്ങളുണ്ട് അവരെയെല്ലാം വെളിച്ചത്തിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഡൽഹി ഫുട്ബോൾ അസോസിയേഷൻ വളരെ മാതൃകാപരമായ ഒരു തീരുമാനം എടുത്തിരിക്കുന്നത്.
ഇന്ത്യൻ ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് കണ്ണ് നിറഞ്ഞു പോകുന്ന ഒരു തീരുമാനം തന്നെയാണ് ഡൽഹി ഫുട്ബോൾ അസോസിയേഷൻ എടുത്തിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ ആയിരിക്കും ഇനി ഡൽഹി ഫുട്ബോൾ അസോസിയേഷനും സ്ഥാനം എന്നത് ഉറപ്പാണ്.