in ,

CryCry LOVELOVE OMGOMG LOLLOL

ക്രിസ്റ്റ്യാനോയെയും മെസ്സിയെയും തോൽപ്പിക്കാൻ കഴിയുമെന്ന് സുനിൽ ചേത്രി?

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അർജന്റീന നായകൻ ലിയോണൽ മെസ്സിയെയും ഒരു കാര്യത്തിൽ തോല്പിക്കാൻ തനിക്ക് കഴിയുമെന്ന് ഇന്ത്യൻ ടീം നായകൻ സുനിൽ ചേത്രി.

ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ സംസാരിച്ച സുനിൽ ചേത്രി ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോണൽ മെസ്സി എന്നിവരെ രാജ്യത്തിന് പരമാവധി നൽകുന്ന കാര്യത്തിൽ തനിക്കു തോൽപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് പങ്ക് വെച്ചത്.

നിലവിൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലിയോണൽ മെസ്സിക്കും തൊട്ടുപിന്നിലാണ് നമ്മുടെ നായകൻ സുനിൽ ചേത്രി.

“വ്യക്തിപരമായ നേട്ടങ്ങളിൽ ഞാൻ ശ്രദ്ദിക്കുന്നില്ല, പക്ഷെ രാജ്യത്തിന് വേണ്ടി പരമാവധി നൽകുന്ന കാര്യത്തിൽ എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലിയോണൽ മെസ്സിയെയും തോൽപ്പിക്കാനാകും.” – സുനിൽ ചേത്രി പറഞ്ഞു.

ഇന്ത്യയിൽ വെച്ച് നടന്ന ഇത്തവണത്തെ സാഫ് ചാമ്പ്യൻഷിപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീം 2026 വേൾഡ് കപ്പ്‌ കാലിക്കണമെന്ന ആഗ്രഹം ഇപ്പോൾ ആരാധകർക്ക് എല്ലാമുണ്ട്, വളരെയധികം പ്രതീക്ഷയാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ആരാധകർക്കുള്ളത്.

സഹൽ മോഹൻ ബഗാനിലെത്തിയോ?? സത്യാവസ്ഥ ഇതാണ്..

സഹലിന്റെയും പ്രീതം കോട്ടാലിന്റെയും ഡീൽ അവസാനത്തിലേക്ക്, സൈനിങ് ഉടനെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്‌