in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പുതിയ നായകനെ തീരുമാനിച്ച് സൺറൈസസ് ഹൈദരാബാദ്; മികച്ച തീരുമാനമെന്ന് ആരാധകർ

നായകനായിരുന്ന വില്യംസൺ പുറത്തായതോടെ അടുത്ത സീസണിൽ ആരായിരിക്കും സൺറൈസസ് ഹൈദരാബാദിന്റെ നായകൻ എന്ന ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട് . എന്നാൽ അടുത്ത സീസണിലുള്ള നായകൻ സൺറൈസസ് ഹൈദരാബാദ് ഇപ്പോഴേ തീരുമാനിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് .

അടുത്ത വർഷത്തെ ഐ പി എല്ലിന് മുന്നോടിയായി നടക്കാനിരിക്കുന്ന മിനിലേലത്തിനു മുൻപ് സൺറൈസസ് ഹൈദരാബാദ് അവരുടെ പ്രധാനപ്പെട്ട താരങ്ങളെയൊക്കെ റിലീസ് ചെയ്‌തിരുന്നു . അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളിലൊരാൾ കെയ്ൻ വില്യംസണാണ്.

കഴിഞ്ഞ സീസൺ വരെ സൺറൈസസ് ഹൈദരാബാദിന്റെ നായകനായിരുന്ന കെയ്ൻ വില്യംസണെ മിനിലേലത്തിനു മുന്നോടിയായി ഹൈദരാബാദ് കൈവിടുകയായിരുന്നു . മറ്റൊരു പ്രധാനപ്പെട്ട താരം നിക്കോളാസ് പുരാനാണ് . ഈ രണ്ട് താരങ്ങളെയുമാണ് സൺറൈസസ് ഹൈദരാബാദ് മിനിലേലത്തിനു മുമ്പായി റിലീസ് ചെയ്തത് .മിനിലേലത്തിലൂടെ ഇരുവരെയും ഹൈദരാബാദ് ടീമിലെത്തിക്കാനുള്ള സാധ്യതയുമില്ല .

നായകനായിരുന്ന വില്യംസൺ പുറത്തായതോടെ അടുത്ത സീസണിൽ ആരായിരിക്കും സൺറൈസസ് ഹൈദരാബാദിന്റെ നായകൻ എന്ന ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട് . എന്നാൽ അടുത്ത സീസണിലുള്ള നായകൻ സൺറൈസസ് ഹൈദരാബാദ് ഇപ്പോഴേ തീരുമാനിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് .

സൺറൈസസ് ഹൈദരാബാദിന്റെ സൗത്താഫ്രിക്കൻ ഓൾ റൗണ്ടറായ എയ്ഡൻ മാര്‍ക്രത്തെ അടുത്ത സീസണിൽ സൺറൈസസ് ഹൈദരാബാദിന്റെ നായകനാക്കാനാണ് മാനേജ്മെന്റ് തീരുമാനിക്കുന്നത് .കഴിഞ്ഞ ഐ പി എൽ സീസണിലും ഈ ട്വന്റി – ട്വന്റി ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ താരമാണ് സൗത്താഫ്രിക്കയുടെ എയിഡൻ മാര്‍ക്രം .

സൗത്താഫ്രിക്കയുടെ ഭാവി നായകൻ എന്ന വിശേഷണവും മാർക്ക്രത്തിനുണ്ട് . സൗത്താഫ്രിക്കയുടെ വിവിധ ഏജ് ഗ്രൂപ്പുകളുടെ നായകനായി എന്ന അനുഭവസമ്പത്തു കൂടി എയിഡൻ മാര്‍ക്രത്തിനുണ്ട് എന്നുള്ളതു കൊണ്ട് തന്നെയാണ് സൺറൈസസ് ഹൈദരാബാദ് അവരുടെ അടുത്ത നായകനായി മാര്‍ക്രത്തെ കൊണ്ടുവരാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത് .

കെഎസ്ഈബിയെ വിഴ്ത്തി ബ്ലാസ്റ്റേഴ്‌സ്…

സാഹചര്യങ്ങൾ അർജന്റീനയ്ക്ക് അനുകൂലം; ആരാധകർക്ക് ശുഭവാർത്ത