ഹീറോ സൂപ്പർ കപ്പ് ജനുവരിയിൽ ആരംഭിക്കും. ജനുവരി 9 ന്നാണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്.ജനുവരി 28 ന്നാണ് അവസാനിക്കുക. ഒഡിഷയാണ് വേദി.
ഒഡിഷ തന്നെയാണ് നിലവിലെ ജേതാക്കൾ.സൂപ്പർ കപ്പിന്റെ അവസാനത്തെ സീസനാണ് ഇത് എന്നാണ് ബ്രിഡ്ജിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അടുത്ത സീസണിൽ ഫെഡറേഷൻ കപ്പ് തിരിച്ചു വരുമെന്നാണ് അവരുടെ റിപ്പോർട്ട്.ഏഷ്യ കപ്പിന്റെ ഇടവേളയിലാണ് സൂപ്പർ കപ്പ് നടക്കുക.
ഒഡിഷ എഫ് സിക്ക് പുറമെ എഫ് സി ഗോവയും ബാംഗ്ലൂരൂ സൂപ്പർ കപ്പും ജയിച്ചത്.ഇത് വരെ മൂന്നു സീസനാണ് സൂപ്പർ കപ്പ് നടന്നത്. കഴിഞ്ഞ തവണ കേരളത്തിലായിരുന്നു സൂപ്പർ കപ്പ്.കൂടുതൽ സൂപ്പർ കപ്പ് വാർത്തകൾക്കായി കാത്തിരിക്കാം.