in ,

CryCry LOVELOVE

സൂപ്പർ കിങ്സിന് വൻ തിരച്ചടി,സൂപ്പർ താരം ഐ പി എൽ കളിച്ചേക്കില്ല..

നിലവിൽ കളിച്ച നാല് മത്സരങ്ങളും തോറ്റു പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ടീം. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാൻ ചെന്നൈയിറങ്ങുമ്പോൾ അവരുടെ ലക്ഷ്യം സീസണിലെ ആദ്യ വിജയം തന്നെയാണ്.

ചെന്നൈ സൂപ്പർ കിങ്സിന് വൻ തിരച്ചടി. സൂപ്പർ താരം ദീപക് ചാഹാറിന് ഐ പി എല്ലിലെ മുഴുവൻ മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.14 കോടി രൂപക്കായിരുന്നു ചെന്നൈ താരത്തിനെ മെഗാ താരലേലത്തിൽ സ്വന്തമാക്കിയത്.

നിലവിൽ ദീപക് ചാഹർ ബാംഗ്ലൂരുവിലെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിലാണ്. പരിക്കിൽ നിന്ന് താരം എന്ന് മുക്തനാകുമെന്ന് പറയാൻ സാധിക്കില്ല എന്ന് നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി അധികൃതർ സൂചിപ്പിച്ചു.ഐ പി എല്ലിന് തൊട്ട് മുന്നേ നടന്ന വിൻഡിസ് പരമ്പരയിലാണ് താരത്തിന് നടുവിന് പരിക്കേൽക്കുന്നത്.

ഒരു മാസത്തിൽ അധികമായി താരം നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിലാണ്.ആദ്യ പരിശോധനയിൽ താരത്തിന് ഏപ്രിൽ അവസാനത്തോടെ ഐ പി എൽ കളിക്കാൻ സാധിക്കുമെന്ന് കരുതപെട്ടിരുന്നു.പക്ഷെ നിലവിലെ സാഹചര്യത്തിൽ താരത്തിന് ഐ പി എൽ മുഴുവൻ നഷ്ടമായേക്കും.

ചാഹാറിന്റെ അഭാവം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ ചെന്നൈക്ക് ഉണ്ടാക്കിയ നഷ്ടം ചെറുത് ഒന്നുമല്ല. പവർപ്ലേയിൽ എതിർ ടീമിന്റെ ബാറ്റസ്മാന്മാരുടെ വിക്കറ്റുകൾ കൊയ്‌തിരുനാ താരത്തിന്റെ അഭാവം ചെന്നൈയെ വലിയ പ്രതിസന്ധിയിലേക്ക് തന്നെയാണ് തള്ളി വിട്ടത്.എതിർ ടീമിന്റെ മുൻ നിര ബാറ്റസ്മാന്മാരുടെ വിക്കറ്റ് വീഴ്ത്താൻ ചാഹറിന്റെ അഭാവത്തിൽ ചെന്നൈ കഷ്ട്ടപെടുകയാണ്.

നിലവിൽ കളിച്ച നാല് മത്സരങ്ങളും തോറ്റു പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ടീം. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാൻ ചെന്നൈയിറങ്ങുമ്പോൾ അവരുടെ ലക്ഷ്യം സീസണിലെ ആദ്യ വിജയം തന്നെയാണ്.

ഐഎസ്എൽ മലയാളി ഇലവനും സന്തോഷ് ട്രോഫി കേരള ടീമും തമ്മിൽ ഏറ്റുമുട്ടുന്നു

റയൽ മാഡ്രിഡ് ആരാധകർക്ക് എതിരെ രൂക്ഷവിമർശനവുമായി ബ്രസീലിയൻ സൂപ്പർ താരം