in

വീണ്ടും രക്ഷകനായി വിഷ്ണു വിനോദ് (100*)! കേരളത്തിന് ത്രില്ലിങ് ജയം!

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം. മഹാരാഷ്ട്രക്കെതിരെ പരാജയം മുന്നിൽ കണ്ട ശേഷം മികച്ച തിരിച്ചു വരവ് നടത്തിയാണ് കേരളം നാല് പോയിന്റുകൾ സ്വന്തമാക്കിയത്. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയ വിഷ്ണു വിനോദും 71* നേടിയ സിജോ മോൻ ജോസഫും ചേർന്നാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.

Vishnu Vinodf

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ത്രില്ലിങ് വിജയം. പരാജയത്തിലേക്ക് എന്ന് തോന്നിച്ച മത്സരം സെഞ്ച്വറി വിഷ്ണു വിനോദിന്റെ തകർപ്പൻ ഇന്നിങ്സിലൂടെ കേരളം സ്വന്തമാക്കി. 120/6 വിക്കറ്റുകൾ നഷ്ടമായ കേരളത്തിന് അപ്രാപ്യം എന്ന് തോന്നിച്ച ലക്ഷ്യമാണ് വിഷ്ണു-സിജോ മോൻ കൂട്ടുകെട്ടിലൂടെ ചേസ് ചെയ്തത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ജയങ്ങളോടെ കേരളം എട്ട് പോയിന്റുകൾ നേടി.

സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്വദിന്റെയും 99 റൺസ് നേടി പുറത്തായ രാഹുൽ ത്രിപാഠിയുടെയും മികവിലാണ് മഹാരാഷ്ട്ര 291 റൺസ് എന്ന വിജയലക്ഷ്യം കേരളത്തിന് മുന്നിൽ വച്ചത്. മറുപടി ബാറ്റിങ്ങിൽ എട്ടാം ഓവറിൽ ഇരുപത്തൊന്നിന് മൂന്ന് എന്നനിലയിലേക്ക് വീണു  കേരളം. ഓപണർ രോഹൻ കുന്നുമ്മേൽ 21 പന്തുകളിൽ 5 റൺസ് എടുത്ത് പുറത്തായപ്പോൾ സഹ ഓപ്പണര്‍ അസ്ഹറുദീനെ (2) രാഹുൽ ത്രിപാഠി റൺ ഔട്ട് ആക്കി. തൊട്ടു പിന്നാലെ തന്നെ സീനിയർ താരവും വിശ്വസ്തനായ സച്ചിൻ ബേബി പൂജ്യത്തിന് പുറത്തായി.

Vishnu Vinodf

മൂന്നാമനായി പ്രൊമോഷനോടെ എത്തിയ വത്സൽ ഗോവിന്ദിനും അധികനേരം പിടിച്ചുനിൽക്കാൻ ആയില്ല. 18 റൺസ് എടുത്ത ഇടംകയ്യനെ പ്രതീപ് ധാതെ സ്റ്റംപിന് മുന്നിൽ കുരുക്കി. അഞ്ചമാൻ സക്സേനയും ആറാമൻ  ആയി എത്തിയ ക്യാപ്റ്റന്‍ സഞ്ചുവും പിടിച്ചു നിൽക്കാൻ ശ്രമിച്ചു എങ്കിലും അധികനേരം നീണ്ടില്ല. 44, 42 യഥാക്രമം നേടിയ സീനിയർ താരങ്ങളെ പുറത്താക്കി മഹാരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചു വന്നു. കേരളം 15.2 ഓവറിൽ 120/6.

അവിടെ നിന്നാണ് വിഷ്ണു വിനോദും സിജോ മോൻ ജോസഫും ഒന്നിക്കുന്നത്.
174 റൺസിന്റെ കൂട്ട് കെട്ട്. 82 പന്തിൽ 100*  നേടിയ വിഷ്ണു വിനോദും 70 പന്തിൽ 71 റൺസ് നേടിയ സിജോ മോൻ ജോസഫും ചേർന്ന് കേരളത്തിന് അപ്രാപ്യം എന്ന് തോന്നിച്ച ടോടൽ മറികടന്നു! ആദ്യ മത്സരത്തിൽ ഛത്തീസ്ഗഢിനെ പരാജയപ്പെടുത്തിയ കേരളം കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ടൂർണമെന്റിൽ മുന്നോട്ട് പോവാൻ ഇന്നത്തെ വിജയം അനിവാര്യമായിരുന്ന ഘട്ടത്തിലാണ് വിഷ്ണു വിനോദ് ഒരുവട്ടം കൂടി രക്ഷകനായി അവതരിക്കുന്നത്!

വിഷ്ണു വിനോദ് – ദ സൂപ്പർ മാൻ!

ലിമിറ്റഡ് ഓവർസ് ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറുകയാണ് ഈ 28-കാരൻ. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനുള്ള മികവിനപ്പുറം വിക്കറ്റ് കീപ്പിങും ബൗളിങും എല്ലാം കൈകാര്യം ചെയ്യുന്ന വിഷ്ണു ഒരു സമ്പൂർണ്ണ പാക്കേജ് ആണ്. വർഷങ്ങളായി ഇത്തരം പ്രഷർ സാഹചര്യങ്ങളിൽ ബാറ്റിങ് മികവ് പുറത്തെടുക്കാൻ വിഷ്ണുവിന് കഴിയുന്നുണ്ട്. കഴിഞ്ഞ സീസണുകളിൽ ഡെൽഹി ക്യാപ്പിറ്റൽസിന്റെ താരമായിരുന്ന ഈ വിക്കറ്റ് കീപ്പർ – ഫിനിഷർ വരും സീസണിൽ കൂടുതല്‍ അവസരങ്ങൾ അർഹിക്കുന്നുണ്ട്!

PSG സൂപ്പർ താരത്തെ നോട്ടമിട്ട് ആറ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ…

“മെസ്സിയെ ഞാൻ കൂടുതൽ നന്നായി കാണുന്നുണ്ട്” -മെസ്സിയെ പറ്റി മനസ്സ് തുറന്ന് PSG സൂപ്പർ താരം