കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പി എസ് ജി ക്ക് അത്ര സുഖകരമായ കാര്യങ്ങളല്ല സംഭവിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷം പി എസ് ജി യുടെ സൂപ്പർ താരങ്ങൾ ക്ലബ് മാറാൻ ഒരുങ്ങുന്നതാണ് ഇപ്പോൾ അവരുടെ ഏറ്റവും വലിയ തലവേദന.
ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജി യുടെ സൂപ്പർ താരം കിലിയൻ എമ്പാപ്പേ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പാണ്.മെസ്സിയും തിരകെ ബാർസയിലെത്താൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നെയ്മറേ പി എസ് ജി ബാർസലോനക്ക് ഓഫർ ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ. ഇപ്പോൾ മറ്റൊരു സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയെ ക്ലബ് ഈ സീസണിന്റെ അവസാനത്തോടെ ഒഴിവാക്കിയേക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.
നിലവിൽ ഈ സീസണിന്റെ അവസാനത്തോടെ ഡി മരിയുടെ പി എസ് ജി യുമായിയുള്ള കരാർ അവസാനിക്കും. ഇത് വരെ പി എസ് ജി കരാർ നീട്ടാൻ ഡി മരിയെ സമീപിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഈ സീസൺ അവസാനത്തോടെ താരം ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.