in , ,

LOVELOVE

ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം വീണ്ടുമെത്തുന്നു; ചെന്നൈ സൂപ്പർ കിങ്സിന് സന്തോഷ വാർത്ത

ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർകിങ്സിനെ പ്രതിസന്ധിയിലാക്കിയ വാർത്തയാണ് ഇത്തവണ താരലേലത്തിൽ അവർ ഏറെ പ്രതീക്ഷവെച്ച് ബൗളിംഗ് ഡിപ്പാർട്മെന്റിലേക്ക് എത്തിച്ച ന്യൂസിലാൻഡ് താരം കെയ്ൽ ജാമിസന്റെ പരിക്ക്. പരിക്കേറ്റ ജാമിസന് ഈ ഐപിഎൽ സീസൺ ഏതാണ്ട് നഷ്ടമാവുമെന്നുറപ്പാണ്. ജാമിസന് പകരം മറ്റൊരു താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തി വരുന്നുണ്ട്.

ഐപിഎൽ പതിനാറാം സീസണ് തുടക്കമാവുവാണ് ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് പുതിയ സീസന്റെ ഉദഘാടന മത്സരത്തിൽ ഏറ്റുമുട്ടുക.

ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർകിങ്സിനെ പ്രതിസന്ധിയിലാക്കിയ വാർത്തയാണ് ഇത്തവണ താരലേലത്തിൽ അവർ ഏറെ പ്രതീക്ഷവെച്ച് ബൗളിംഗ് ഡിപ്പാർട്മെന്റിലേക്ക് എത്തിച്ച ന്യൂസിലാൻഡ് താരം കെയ്ൽ ജാമിസന്റെ പരിക്ക്. പരിക്കേറ്റ ജാമിസന് ഈ ഐപിഎൽ സീസൺ ഏതാണ്ട് നഷ്ടമാവുമെന്നുറപ്പാണ്. ജാമിസന് പകരം മറ്റൊരു താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തി വരുന്നുണ്ട്.

ജാമിസന്റെ തിരിച്ചടികൾക്കിടയിൽ ചെന്നൈ സൂപ്പർ കിങ്‌സിനും ചെന്നൈ ആരാധകർക്കും സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി പുറത്ത് വരികയാണ്. ഏറെ നാളുകളായി പരിക്ക് കാരണം പുറത്തിരിക്കുന്ന ദീപക് ചഹർ ഈ ഐപിഎൽ സീസണിൽ ചെന്നൈയിലേക്ക് തിരിച്ചെത്തുമെന്ന വാർത്തയാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്.

2022 താരലേലത്തിൽ 14 കോടി മുടക്കിയാണ് ദീപക് ചഹറിനെ ചെന്നൈ നിലനിർത്തിയത്. എന്നാൽ ആ വർഷം പരിക്കിന്റെ പിടിയിലായ താരത്തിന് ഐപിഎൽ നഷ്ടമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ചഹറിന്റെ അഭാവം ചെന്നൈയിൽ നിഴലിച്ചിരുന്നു.

പവർപ്ലേകളിൽ കൃത്തായമായി പന്തെറിയാനും വിക്കറ്റ് വീഴ്ത്താനും നായകൻ ധോണി ഉപയോഗിക്കുന്ന ആയുധമാണ് ചഹർ. കൂടാതെ വാലറ്റത്തിൽ വെടിക്കെട്ട് നടത്താനും കെൽപ്പുള്ള താരം ചെന്നൈയുടെ മുതൽക്കൂട്ടാണ്.അതിനാൽ ചഹർ ഈ സീസൺ ഐപിഎല്ലിൽ ചെന്നൈയിലേക്ക് തിരിച്ചെത്തുന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്.

ഈ 4 പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാവി പ്ലേഓഫോട് കൂടി അവസാനിക്കും

അൻഷിഫിന്റെ ആഗ്രഹം സഫലമാക്കാൻ മഞ്ഞപ്പട; കട്ടയ്ക്ക് നിന്ന് ബ്ലാസ്റ്റേഴ്സും; 26 ആം തിയതി കൊച്ചിയിൽ അൻഷിഫുമുണ്ടാവും ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ