നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും വിസ്ഫോടന ശേഷിയുള്ള യുവതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ താരമായ ഏർലിംഗ് ഹലാണ്ട്.
താരത്തിൻറെ പ്രതിഭ അളന്നു വച്ചതു പോലെ തന്നെയാണ് ലോകമെമ്പാടുമുള്ള ക്ലബ്ബുകൾ അദ്ദേഹത്തിനായി മുറവിളി കൂട്ടുന്നത്. മോഹിപ്പിക്കുന്ന വമ്പൻ തുക കളുമായി നിരവധി ക്ലബ്ബുകൾ ബൊറൂസിയസിയുടെ വാതിലിൽ മുട്ടുകയാണ് താരത്തിനു വേണ്ടി. എന്നാൽ ഡോർട്ട്മുണ്ട് താരത്തിന് ഇട്ടിരിക്കുന്ന വില വളരെ ഭീമമാണ്.
ചാമ്പ്യൻസ് ലീഗ് വിജയത്തോടുകൂടി പഴയ പ്രൗഢിയിലേക്ക് ഉയർന്നുവന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി ആണ് താരത്തിനെ റാഞ്ചാൻ തയ്യാറായി നിൽക്കുന്ന ക്ലബ്ബുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.
ജർമൻ ക്ലബ്ബ് ആവശ്യപ്പെടുന്ന അത്ര തുക നിലവിൽ നൽകുവാനുള്ള താൽപര്യത്തിൽ അല്ല ചെൽസി. അതുകൊണ്ടുതന്നെ ജർമൻ ക്ലബ്ബിന് മറ്റൊരു ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ് ചെൽസി.
ചെൽസി താരം ടാമി എബ്രഹാമിനെയും അതുകൂടാതെ
100 മില്യൺ പൗണ്ടും കൂടി ഹലാണ്ടിനായി
നൽകാൻ ബ്ലൂസ് തയ്യാറാണ്. എന്നാലും ജർമൻ ക്ലബ്ബ് ഇതിന് വഴങ്ങുന്നില്ല തങ്ങൾക്ക് എബ്രഹാമിനെ കിട്ടിയാലും 100 മില്യൺ എന്ന തുകക്ക് ഏർലിങ്ങിനെ വിട്ടു നൽകില്ല എന്ന നിലപാടിലാണ് ഡോർട്ട്മുണ്ട്.
ചെൽസി പരിശീലകനായ തോമസ് ട്യൂഷൽ ഏതുവിധേനയും യുവ താരത്തിനെ തൻറെ ടീമിൽ എത്തിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.