കഴിഞ്ഞ അഞ്ച് ഇന്നിങ്സിൽ നിന്ന് മൂന്ന് സെഞ്ചുറിയാണ് സഞ്ജു സാംസൺ അടിച്ച് കൂട്ടിയത്. താരം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് നിൽക്കുന്നത്.
പക്ഷെ സങ്കടക്കരമെന്താണ് വെച്ചാൽ സഞ്ജുവിന്റെ ഈ പ്രകടനത്തിലും താരത്തിന് ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തേക്ക് ഇടം ലഭിക്കുമെന്ന് ഉറപ്പ് പറയാൻ കഴിയില്ല. സഞ്ജു ഇനി ഇന്ത്യയുടെ സ്ഥിരം ഓപ്പണറാവുമോ ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാർ മറുപടി നൽകിയത് ഇങ്ങനെയാണ്.
‘സഞ്ജു സാംസണിന്റെ ഓപ്പണര്‍ റോള്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. സഞ്ജുവിനെ സ്ഥിരമായി ഓപ്പണറാക്കുന്ന കാര്യം പരിശീലകരോടൊപ്പമിരുന്ന് തീരുമാനിക്കേണ്ട കാര്യമാണ്. എന്നാല്‍ ഇത് വലിയ തലവേദന നല്‍കുന്നതും പ്രയാസമുള്ളതുമായ കാര്യമാണ്. 20-25 താരങ്ങളില്‍ നിന്ന് 15 അംഗ ടീമിനെ തിരഞ്ഞെടുക്കുകയെന്നത് വലിയ തലവേദനയാണ്. എന്നാല്‍ ഭാഗ്യവശാല്‍ ഈ തലവേദന സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കുമാണുള്ളത്’ സൂര്യകുമാര്‍ പറഞ്ഞു.
സ്ഥിരതയില്ലാത്ത പ്രകടനവും സഞ്ജുവിന് തിരച്ചടിയാണ്. സൗത്ത് ആഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറി നേടിയെങ്കിലും, മറ്റ് രണ്ട് മത്സരങ്ങളിൽ സഞ്ജു ഡക്കാവുകയായിരുന്നു. ഇതും സഞ്ജുവിനെ വലിയ രീതിയിൽ തന്നെ പ്രതിസന്ധിയായിട്ടുണ്ട്.
എന്തിരുന്നാലും സഞ്ജുവിന് ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് തുടരാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.