in ,

യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ വമ്പൻ ട്വിസ്റ്റ്

griezmann dybala

അത്‌ലറ്റികോ മാഡ്രിഡിൽ നിന്നും ഏറെ പ്രതീക്ഷകളുമായി ആയിരുന്നു ഫ്രഞ്ച് താരം അന്തോണിയോ ഗ്രീസ്മാൻ കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയിലേക്ക് എത്തിയത്. ബാഴ്സലോണയിൽ അദ്ദേഹത്തിന്റെ പ്രകടനം മോശമാണെന്ന് ഒന്നും പറയാൻ കഴിയില്ലെങ്കിലും ഫ്രഞ്ച് താരത്തിൽ നിന്നും പ്രതീക്ഷിച്ച ഒരു പ്രകടനം അല്ലായിരുന്നു ബാഴ്സലോണ നിരയിൽ അദ്ദേഹം കാഴ്ചവെച്ചത്.

സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് ഉഴലുന്ന ബാഴ്സലോണയ്ക്ക് ഗ്രീസ്മാനെ മറ്റൊരു ക്ലബ്ബിലേക്ക് കൈമാറ്റം ചെയ്യേണ്ടത് അനിവാര്യമായിരുന്നു. അതിനായി അവർ അത്ലറ്റികോ മാഡ്രിഡിൽ നിന്നും ഒരു സ്വാപ് ഡീൽ നടത്തും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

എന്നാൽ അനുദിനം കാര്യങ്ങൾ മാറിമറിയുന്ന യൂറോപ്യൻ ട്രാൻസ്ഫർ വിപണിയുടെ അനിശ്ചിതത്വം ഈ ട്രാൻസ്ഫർ നീക്കത്തിനെയും നന്നായി ബാധിക്കുന്നുണ്ട്. അയൽക്കാരായ അത്‌ലറ്റിക്കോയും ആയി അല്ല അവർ ഇപ്പോൾ ഫ്രഞ്ച് താരത്തിനെ സ്വാപ്പ് ചെയ്യാൻ ശ്രമിക്കുന്നത്.

griezmann dybala

ഇറ്റാലിയൻ ലീഗിലെ വമ്പൻമാരായ യുവന്റസുമായാണ്. യുവന്റസ് നിരയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ അർജൻറീന താരം പൗലോ ഡിബാലയെ ഗ്രീസ്മാന് പകരം ബാഴ്‍സയിൽ എത്തിക്കുവാൻ ആണ് അവർ നോക്കുന്നത്.

ഡിബാല ബാഴ്സലോണയിൽ എത്തിയാൽ അത് ലയണൽ മെസ്സിക്കും അർജൻറീനക്കും ബാഴ്സലോണയ്ക്കും എല്ലാം ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. ഒരേ ക്ലബ്ബിൽ ഒരുമിച്ച് കളിച്ചു പഠിച്ചാൽ മെസ്സിയും ഡിബാലയും തമ്മിലുണ്ടാകുന്ന കെമിസ്ട്രി ദേശീയ ടീമിലും അവർക്ക് ഗുണം ചെയ്തേക്കും.

ദേശീയ ടീമിൽ ഒരുമിച്ചു കളിക്കുന്ന അർജൻറീന താരങ്ങൾക്ക് ക്ലബ്ബിലും ഒരുമിച്ച് കളിക്കാൻ കഴിഞ്ഞാൽ അവർക്കിടയിലെ ഇഴയടുപ്പം വർദ്ധിക്കും. എന്തു തന്നെയായാലും ഈ ട്രാൻസ്ഫർ നടന്നാൽ ബാഴ്സലോണയ്ക്ക് വളരെ വലിയ പ്രയോജനം ആയിരിക്കും ചെയ്യുന്നത്.

ചൈൽഡ് സെക്സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം അറസ്റ്റിൽ

യൂറോപ്യൻ ക്ലബ്ബുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ താരം, തരംഗമാകുന്നു