in

AngryAngry CryCry

സിദാൻ PSG യിലേക്ക് വരുമോ?? ഒടുവിൽ PSG പ്രസിഡന്റ്‌ വ്യക്തമായി മറുപടി പറഞ്ഞു…

“ഞാൻ തീർച്ചയായും ഇന്ന് രാത്രി ഈ വാർത്തകളെല്ലാം അവസാനിപ്പിക്കുകയും, ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതെല്ലാം നിർത്തുകയും ചെയ്യും”

zidane

മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീസ് സെന്റ് ജെർമെയ്‌ൻ എന്നീ ടീമുകളുടെ പരിശീലകസ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് കഴിഞ്ഞ ആഴ്ചകളിൽ പ്രധാനമായും ഫുട്ബോൾ ലോകത്ത് ഉയർന്നു കേട്ടത്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തങ്ങളുടെ പരിശീലകസ്ഥാനത്തേക്ക് നിലവിൽ PSG പരിശീലകനായ മൗറിസിയോ പോചെട്ടിനോയെ എത്തിക്കാൻ പദ്ധതികളുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മൗറിസിയോ പോചെട്ടിനോ PSG വിട്ടാൽ, കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ക്ലബ്‌ വിട്ടതിനുശേഷം ഇതുവരെ മറ്റൊരു ക്ലബ്ബിന്റെയും പരിശീലകസ്ഥാനമേറ്റെടുക്കാത്ത ഫ്രഞ്ച് തന്ത്രഞ്ജനായ സിനദീൻ സിദാനെ PSG ടീമിലെത്തിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. PSG ക്ലബ്‌ നേതൃത്വം സിനദിൻ സിദാനുമായി ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ വളരെ ശക്തമായി തന്നെയാണ് ഉയർന്നു കേട്ടിരുന്നത്.

zidane

എന്നാൽ, PSG ക്ലബ്ബ് പ്രസിഡന്റായ നാസർ അൽ-ഖലീഫി അർജന്റീന തന്ത്രഞ്ജനായ മൗറിസിയോ പോചെട്ടിനോയെ പിന്തുണച്ചാണ് സംസാരിച്ചത്, കൂടാതെ PSG ക്ലബ്ബിന്റെ പരിശീലകസ്ഥാനവുമായി സംബന്ധിച്ച് ഫ്രഞ്ച് തന്ത്രജ്ഞനായ സൂപ്പർ പരിശീലകൻ സിനദിൻ സിദാനുമായി തങ്ങൾ ബന്ധപ്പെട്ടിട്ടില്ല എന്നും PSG പ്രസിഡന്റ്‌ നാസർ അൽ-ഖലീഫി പറഞ്ഞു.

“മൗറിസിയോ പോചെട്ടിനോ ഞങ്ങളുടെ പരിശീലകനാണ്. പോചെട്ടിനോയിലും, അദ്ദേഹത്തിന്റെ ജോലിയിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. മറ്റ് പരിശീലകരുമായി ബന്ധപ്പെട്ടിരുന്നുവെന്ന വാർത്ത തെറ്റാണ്. ഞാൻ തീർച്ചയായും ഇന്ന് രാത്രി ഈ വാർത്തകളെല്ലാം അവസാനിപ്പിക്കുകയും, ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതെല്ലാം നിർത്തുകയും ചെയ്യും.”

അതേസമയം, സിനദിൻ സിദാനുമായി തങ്ങൾ ചർച്ചകൾ നടത്തിയിട്ടില്ല എന്ന് PSG പ്രസിഡന്റ്‌ പ്രത്യേകം ഇതിനൊപ്പം കൂട്ടിച്ചേർത്തു : “തീർച്ചയായും സിനദീൻ സിദാൻ മികച്ച പരിശീലകരിൽ ഒരാളാണ്, ഞങ്ങൾ അദ്ദേഹവുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. ഇതിനകം തന്നെ ഞങ്ങൾക്ക് മികച്ച ഒരു പരിശീലകനുണ്ട്. ” – എന്നാണ് നാസർ അൽ-ഖലീഫി പറഞ്ഞത്.

ബാലൻ ഡി ഓർ പ്രദർശിപ്പിച്ചേക്കും, ലിയോ മെസ്സി അടുത്ത മത്സരം കളിച്ചേക്കുമെന്ന് റിപ്പോർട്ട്‌

വീഡിയോ – ബാലൻ ഡി ഓർ ചടങ്ങിനിടെ മെസ്സിയുടെ ഭാര്യയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു, പക്ഷെ മെസ്സി ചെയ്തത് കണ്ടോ…