in ,

LOLLOL OMGOMG LOVELOVE CryCry

സീസണിൽ ഏറ്റവും കൂടുതൽ ഫൗളുകൾ നേരിട്ട ടീമുകൾ ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസൺ പാതി വഴി പിന്നിട്ട് നിൽക്കവേ എട്ടാം റൗണ്ട് വരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഫൗളുകൾ വഴങ്ങിയ ടീം ഏതാണെന്നാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്.

ഹൈദരാബാദ് എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി, ജംഷഡ്പൂർ എഫ്സി, ഒഡിഷ എഫ്സി എന്നിങ്ങനെ യഥാക്രമം അഞ്ച് ടീമുകളാണ് സീസണിലെ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഫൗളുകൾ വഴങ്ങിയ ടീം.

ടോപ് ഫൈവിലേക്ക് നോക്കുകയാണെങ്കിൽ 7 മത്സരങ്ങളിൽ നിന്ന് 65 ഫൗളുകൾ വഴങ്ങിയ ഒഡിഷ എഫ്സിയാണ് അഞ്ചാം സ്ഥാനത്തുള്ളത്, തൊട്ടുമുന്നിലായി 7 കളിയിൽ നിന്ന് 67 ഗോളുകൾ വഴങ്ങിയ ജംഷഡ്പൂർ എഫ്സിയുമുണ്ട്.

7 മത്സരങ്ങളിൽ നിന്ന് 69 ഫൗളുകൾ വഴങ്ങിയ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയാണ് മൂന്നാമത്, 7 മത്സരങ്ങളിൽ നിന്ന് 74 ഫൗളുകൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി രണ്ടാം സ്ഥാനത്താണ്. 8 മത്സരങ്ങളിൽ നിന്ന് 79 ഫൗളുകൾ വഴങ്ങിയ നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയാണ് ലിസ്റ്റിൽ ഒന്നാമത്.

അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒഡിഷ എഫ്സി vs നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ നേരിടും, മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

മെസ്സി പെനാൽട്ടി പാഴാകിയെങ്കിലും അർജന്റീന ആരാധകർക്ക് ആശ്വാസ വാർത്ത….

ഇന്ത്യൻ താരങ്ങളിൽ മികവ് പുലർത്തി ബ്ലാസ്റ്റേഴ്സിൽ നിന്നും സഹൽ, മുംബൈ സിറ്റി താരങ്ങൾ മുന്നിൽ