in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കിടിലൻ ഡിഫെൻസ് താരം ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിലേക്ക്?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് മത്സരങ്ങൾ പുരോഗമിക്കവേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസ് ലൈനിൽ കളിക്കുന്ന ചില താരങ്ങൾക്ക് പരിക്ക് പറ്റിയത് ടീമിനെയും ആരാധകരെയും ആശങ്കപ്പെടുത്തുന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് മത്സരങ്ങൾ പുരോഗമിക്കവേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസ് ലൈനിൽ കളിക്കുന്ന ചില താരങ്ങൾക്ക് പരിക്ക് പറ്റിയത് ടീമിനെയും ആരാധകരെയും ആശങ്കപ്പെടുത്തുന്നതാണ്.

എന്നാൽ ഈ ആശങ്കകൾക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് നിലവിൽ പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം താരമായ സെന്റർ ബാക്ക് തേജസ്‌ കൃഷ്ണയെ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിലേക്ക് പ്രൊമോട്ട് ചെയ്തിട്ടുണ്ട്.

21 വയസുകാരനായ മലയാളി യുവതാരം കേരള പ്രീമിയർ ലീഗിൽ ഉൾപ്പടെ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്.

പരിക്ക് ബാധിച്ച് പുറത്തിരിക്കുന്ന ബിജോയ്‌ വർഗീസ്, സന്ദീപ് സിങ് എന്നിവർക്ക് പകരക്കാരുടെ ഓപ്ഷൻ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കുറവായതിനാലാണ് ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം താരത്തെ മെയിൻ ടീമിലെത്തിക്കുന്നത്.

നേരത്തെ റിസർവ് ടീമിൽ നിന്നും ഐമൻ, അസ്ഹർ എന്നീ താരങ്ങളെ ഈയിടെ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിലേക്ക് പ്രൊമോട്ട് ചെയ്തിരുന്നു. നിലവിൽ ഐഎസ്എൽ പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

സ്പാനിഷ് താരം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്…

ബ്ലാസ്റ്റേഴ്‌സ് താരത്തിന് ആശ്വാസവാക്കുകളുമായി അൽവരോ വസ്കസ്?