in ,

LOVELOVE

എറിക് ടെൻ ഹാഗ് പണി തുടങ്ങി, മഗ്യറിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, അജാക്സിൽ നിന്ന് താരങ്ങൾ എത്തും ..

നിലവിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് മറ്റൊരു റി ബിൽഡിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. പത്തിലേറെ താരങ്ങൾ ടീം വിട്ടേക്കും. ഗോൾ കീപ്പിങ് ഒഴികെ ബാക്കി എല്ലാ മേഖലയിലും മാറ്റം ഉണ്ടാകും.എറിക് ടെൻ ഹാഗിന് കീഴിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന് തങ്ങളുടെ പഴയ പ്രതാപം കാലം തിരിച്ചു എടുക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം എറിക് ടെൻ ഹാഗ് തന്റെ പണി നല്ല വൃത്തിയായി നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ക്ലബ്‌ ക്യാപ്റ്റൻ ഹാരി മഗ്യറിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും. അജാക്സിൽ നിന്ന് ഒരു പിടി താരങ്ങളെ അദ്ദേഹം യുണൈറ്റഡിലേക്ക് എത്തിച്ചേക്കും.

പ്രമുഖ മാധ്യമമായ മിററിന്റെ റിപ്പോർട്ട്‌ പ്രകാരം എറിക് ടെൻ ഹാഗ് നിലവിലെ യുണൈറ്റഡ് താരങ്ങളുമായി ചർച്ച നടത്തും. ഓരോ താരങ്ങളെയും ഓരോത്തൊരായി വിളിച്ചായിരിക്കും അദ്ദേഹം ചർച്ച ചെയ്യുക. ടീമുമായി ചേരുന്നതിന് മുന്നേ ടീമിൽ ഒത്തിണക്കം ഉണ്ടാക്കി എടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി.ഈ ഒരു ചർച്ചയിൽ തന്നെ യുണൈറ്റഡിന്റെ അടുത്ത ക്യാപ്റ്റനെ എറിക് ടെൻ ഹാഗ് തെരെഞ്ഞെടുത്തേക്കും.

ഒരു യുണൈറ്റഡ് സ്രോതസ്സ് മിററിനോട് പറഞ്ഞു: “എറിക്ക് തന്റെ ആസൂത്രണത്തിൽ സൂക്ഷ്മത പുലർത്തുന്നു. ക്ലബ്ബിലെ താരങ്ങളുടെ മാനസികാവസ്ഥയ
അറിയാൻ അയാൾ ആഗ്രഹിക്കുന്നു,
ആരാണ് ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നത് , ആരാണ് പോകാൻ ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ച് അവരുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. എറിക് വരുന്നതിന് മുന്നേ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ അയാൾ ആഗ്രഹിക്കുന്നു.

നിലവിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് മറ്റൊരു റി ബിൽഡിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. പത്തിലേറെ താരങ്ങൾ ടീം വിട്ടേക്കും. ഗോൾ കീപ്പിങ് ഒഴികെ ബാക്കി എല്ലാ മേഖലയിലും മാറ്റം ഉണ്ടാകും.എറിക് ടെൻ ഹാഗിന് കീഴിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന് തങ്ങളുടെ പഴയ പ്രതാപം കാലം തിരിച്ചു എടുക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

പ്ലേ ഓഫ്‌ പ്രതീക്ഷ സജീവമാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു..

അർജൻറീന താരത്തിനെ മരണത്തിൽ പുതിയ വഴിത്തിരിവ് 80 മില്യൺ നഷ്ടപരിഹാരം നൽകണം