in , , ,

റൊണാൾഡോയ്ക്കെതിരെ പകരം വീട്ടാൻ ടെൻ ഹാഗ്; യുണൈറ്റഡ് മാനേജ്മെന്റുമായി നിർണായക ചർച്ചകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻഹാഗിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻഹാഗിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ്.

ക്ലബ്ബിനെതിരെ കടുത്ത വിമർശനം ഉയർത്തിയ ക്രിസ്റ്റോനോ റൊണാൾഡയെ എത്രയും പെട്ടെന്ന് തന്നെ ടീമിൽനിന്ന് പിരിച്ചുവിടണമെന്നും താരവുമായുള്ള കരാർ മാനേജ്മെന്റ് അവസാനിപ്പിക്കണമെന്നും ഇനിയുള്ള മത്സരങ്ങളിൽ റൊണാൾഡോ തന്റെ ടീമിൽ ഉണ്ടാവില്ല എന്നുള്ള നിലപാടിലാണ് ടെൻ ഹാഗ്. ഇതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റുമായി ടെൻ ഹാഗ് ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

മാഞ്ചസ്റ്റർ പരിശീലകനായ ടെൻ ഹാഗ് തന്നെ ബഹുമാനിക്കാറില്ല എന്നും അതുകൊണ്ട് തിരിച്ചു ഞാനും അദ്ദേഹത്തെ ബഹുമാനിക്കാറില്ല എന്നും, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു കൂട്ടം ആളുകൾ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നുമാണ് റൊണാൾഡോ പറഞ്ഞത്.

അലക്സ് ഫെർഗ്യുസന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതടക്കമുള്ള ഗുരുതരമായ കാര്യങ്ങളാണ് പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്.

ഇത് വലിയ രീതിയിൽ ചർച്ചയാവുകയും കളിക്കുന്ന ക്ലബ്ബിനെതിരെ താരം നടത്തിയ വിമർശനം പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തന്നെ വിമർശിച്ച റൊണാൾഡോയെ ടീമിൽ ഇനി എടുക്കില്ല എന്ന നിലപാട് സ്വീകരിക്കുന്നതും താരത്തിന്റെ കരാർ അവസാനിപ്പിക്കാൻ മാനേജ്മെന്റിനോട് ടെൻ ഹാഗ് ആവശ്യപ്പെട്ടതും.

സഹലിന്റെയും രാഹുലിന്റെയും പ്രകടനത്തെ പറ്റി ഇവാൻ ആശാന് പറയാനുള്ളത്

ഗോവയെ തോൽപിച്ച തന്ത്രം വെളിപ്പെടുത്തി ഇവാൻ വുകമനോവിച്ച്