in ,

LOVELOVE

എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്കോ??

നിലവിൽ അടുത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ കേട്ടു വരുന്ന പേരുകളിൽ ഒന്നു തന്നെയാണ് എറിക് ടെൻ ഹാഗ്. പി എസ് ജി പരിശീലകൻ മൗറിസിയോ പോച്ചേട്ടിനോയെയും യുണൈറ്റഡ് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്

അജാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്കോ?. ഈ സീസണിന്റെ അവസാനം അദ്ദേഹം അജാക്സ് വിടുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.ഡച്ച് ജേർണലിസ്റ്റ് മാർക്ക്‌ വെർവെയ്ജാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട്‌ ചെയ്തത്.

അജാക്സിന്റെ മുൻ ഡയറക്ടർ ഓഫ് ഫുട്ബോൾ മാർക്ക് ഓവർമാർസ് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ടെൻ ഹാഗും ഓവർമാർസും ഒറ്റകെട്ടാണ്. അതു കൊണ്ട് തന്നെ ടെൻ ഹാഗ് ക്ലബ്‌ വിടാനുള്ള സാധ്യതകൾ കുറവല്ല.

കഴിഞ്ഞ നവംബറിലാണ് ഒലെ യെ യുണൈറ്റഡ് പുറത്താക്കിയത്. പകരം ഇടകാല പരിശീലകനായി രാൾഫ് രാഗ്നിക് ചുമതലയേറ്റിരുന്നു.അന്ന് ഏറ്റവും കൂടുതൽ ഉയർന്ന വന്ന പേര് എറിക് ടെൻ ഹാഗിന്റെ ആയിരുന്നു.പക്ഷെ സീസൺ മദ്ധ്യേ അജാക്സ്നെ വിട്ട്പോരാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

നിലവിൽ അടുത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ കേട്ടു വരുന്ന പേരുകളിൽ ഒന്നു തന്നെയാണ് എറിക് ടെൻ ഹാഗ്. പി എസ് ജി പരിശീലകൻ മൗറിസിയോ പോച്ചേട്ടിനോയെയും യുണൈറ്റഡ് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ഏഷ്യയിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്…

ടോപ് ഫോർ പ്രതീക്ഷ സജീവമാക്കാൻ യുണൈറ്റഡ് ഇന്നിറങ്ങുന്നു, എതിരാളികൾ ബെൺലി..