in

LOVELOVE

പരിഹാസങ്ങളാലും കളിയാക്കലുകളാലും കുനിഞ്ഞു പോയ ശിരസ് ഇങ്ങനെ ഉയർത്തിപ്പിടിക്കാൻ വന്നവനെ നന്ദി

ആറു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് കൊമ്പന്മാർ ഫൈനലിലേക്ക് മാർച്ച്‌ ചെയ്തു. എട്ട് വർഷത്തെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി കേരളത്തിന്റെ സ്വന്തം പിള്ളേർ ഇറങ്ങുന്നു. ഫൈനലിൽ എതിരാളികൾ ആരെന്ന ചോദ്യം മാത്രം ബാക്കി

നന്ദി ഇവാൻ വുക്കൊമനോവിച്ച് പരിഹാസങ്ങളാലും കളിയാക്കലുകളാലും കുനിഞ്ഞു പോയ മഞ്ഞപ്പടയുടെ തലയെ അന്തസ്സോടെ… അഭിമാനത്തോടെ ഇങ്ങനെ ഉയർത്തിപ്പിടിക്കാൻ സഹായിച്ചതിന്…
ലക്ഷങ്ങളുടെ വികാരമായി മാറിയ ഒരു ഉശിരൻ ടീമിനെ വാർത്തെടുത്തതിന്…
ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറീയിങ്ങിന്റെ അഭൗമ സൗന്ദര്യം വിളിച്ചോതിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് കടന്നു. ജംഷഡ്‌പൂരിനെക്കാൾ റഫറിയായിരുന്നു ഇന്നത്തെ പ്രധാന എതിരാളികൾ

നമ്മുടെ പ്ലയേഴ്‌സിനെ ചവിട്ടി വീഴ്ത്തിയാലും നമ്മുടെ ബോക്സിൽ വെച്ച് കയ്യിൽ പന്ത് കൊണ്ടാലും അതൊന്നും റഫറിക്ക് പ്രശ്‌നമേ അല്ലായിരുന്നു എങ്കിലും തൃശൂർ പൂരത്തിന്റെ കുടമാറ്റം പോലെ മഞ്ഞ ജേഴ്‌സി ഇട്ടവർക്ക് നേരെ മഞ്ഞ വാരിവിതറിയിട്ടുണ്ട് അദ്ദേഹം

എന്തായാലും ആറു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് കൊമ്പന്മാർ ഫൈനലിലേക്ക് മാർച്ച്‌ ചെയ്തു. എട്ട് വർഷത്തെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി കേരളത്തിന്റെ സ്വന്തം പിള്ളേർ ഇറങ്ങുന്നു. ഫൈനലിൽ എതിരാളികൾ ആരെന്ന ചോദ്യം മാത്രം ബാക്കി

റഫറി മാമൻ പരമാവധി നോക്കിയെങ്കിലും അങ്ങോട്ട് ഒത്തില്ല, റഫറിയെ കൂടിയാണ് കൊമ്പന്മാർ ചവിട്ടിയരച്ചത്

ഞായറാഴ്ച ആരാധകർക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.