in

LOVELOVE

നന്ദി യുവി, ഇന്ത്യയുടെ ട്രോഫി ക്യാബിനറ്റിലേക്ക് കുട്ടിക്രിക്കറ്റിന്റെ വിശ്വാകിരീടം എത്തിച്ചതിന്…

ട്വന്റി ട്വന്റി ക്രിക്കറ്റ്‌ എന്നും ആവേശം കൊള്ളിക്കുന്ന ഒന്നാണ്. അത്തരത്തിൽ നമ്മൾ ആവേശത്തോടെ കണ്ട കുട്ടി ക്രിക്കറ്റിലെ കന്നി വിശ്വകിരീടം നേടിയ ഇന്ത്യൻ ടീമിൽ യുവരാജ് സിംഗ് എന്ന ഇതിഹാസ താരം തീർത്ത അതിമനോഹരമായ നിമിഷങ്ങളെ പറ്റിയാണ് ഇന്ന് എനിക്ക് പറയാൻ ഉള്ളത്.

Yuvi smashed six sixes

ഏകദിന ലോകകപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ പുറത്തായി നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ ടീമിന്റെ സീനിയർ താരങ്ങളായ ദ്രാവിഡ്‌ സച്ചിൻ ഗാംഗുലി സഹീർ ഒന്നും ഇല്ലാതെ ധോണിയെ ക്യാപ്റ്റനാക്കി യുവിക്ക് വൈസ് ക്യാപ്റ്റൻ പദവി നൽകി പുള്ളേർ ചുമ്മാ പോയി കളിച്ചിട്ട് വരട്ടെ എന്ന രീതിയിൽ ദക്ഷിണ ആഫ്രിക്കൻ മണ്ണിലേക്ക് ഒരു കൂട്ടം യുവാക്കളെ അയച്ചു.

ഇന്ത്യയും പാകിസ്ഥാനും സ്കോട്ട്ലാൻഡും അടങ്ങിയ ഗ്രൂപ്പിൽ സ്കോട്ട്ലാന്റുമായുള്ള ഇന്ത്യയുടെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. പാകിസ്ഥാനെതിരെ നടന്ന മത്സരം അന്താരാഷ്ട്ര t20 ക്രിക്കറ്റ്‌ ലെ ഐക്കണിക്ക് മൽസരങ്ങളിൽ ഒന്നായിരുന്നു.യുവി തീർത്തും നിറം മങ്ങിയ മത്സരത്തിൽ വീറും വാശിയോടെ ഇരു ടീമുകളും പൊരുതിയപ്പോൾ ബൗൾ ഔട്ടിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം.ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ആയി ഇന്ത്യ അടുത്ത റൗണ്ടിലേക്ക്.

സൂപ്പർ 8 ലെ ആദ്യ മത്സരം കിവിസിനെതിരെ. കിവിസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് സാധിക്കുന്നില്ല. ക്യാപ്റ്റൻ ന്റെ പ്രകടനവുമായി വെട്ടോറി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യക്ക് ടൂർണമെന്റിലെ ആദ്യത്തെ തോൽവി. ബാറ്റ് കൊണ്ട് യുവി തീർത്തും നിറമങ്ങിയ മത്സരത്തിൽ ഒരു വിക്കറ്റ് അയാൾ നേടി.

Yuvi smashed six sixes

ഇന്ത്യയുടെ അടുത്ത മത്സരം ഇംഗ്ലണ്ടിനെതിരെ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18 ഓവറിൽ 171 റൺസ് എന്ന നിലയിലാണ്.18 ആം ഓവറിന് ശേഷം യുവി യെ പ്രകോപിതൻ ആക്കിയ ഫ്ലിന്റോഫ് ഒരിക്കലും വിചാരിച്ചു കാണില്ല ചാമ്പലായി കിടന്ന തീയെ താൻ ഊതി കത്തിക്കുകയിരുന്നു എന്ന്.19 ആം ഓവർ എറിയാൻ വന്ന പാവം ബ്രോഡിനെ ഡർബനിലെ ഗാലറികളിലെക്ക് എത്തിച്ചു അയാൾ അടിച്ചു കൂട്ടിയത് ആറു കൂറ്റൻ സിക്സറുകളും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയെറിയ ഫിഫ്റ്റിയും ആയിരുന്നു.അയാൾ നേടിയ അതിവേഗ ഫിഫ്റ്റി യുടെ വില അറിഞ്ഞത് ഇംഗ്ലണ്ട് ന്റെ ബാറ്റിംഗ്അ 0വസാനിച്ചപോഴയായിരുന്നു.ഇന്ത്യയുടെ 218 ന്ന് മറുപടിയായി ഇംഗ്ലണ്ട് നേടിയത് 200 റൺസ്. കളിയിലെ താരം യുവി തന്നെ.സൂപ്പർ 8 ലെ അവസാന മത്സരത്തിൽ യുവിക്ക് പരിക്കേൽക്കുന്നു. പക്ഷെ ദക്ഷിണ ആഫ്രിക്ക യെ തകർത്തു ഇന്ത്യ സെമിയിലേക്ക്.

സെമിയിൽ നേരിടാൻ ഉള്ളത് ലോകക്രിക്കറ്റിൽ ആരാലും ചോദ്യം ചെയ്യപെടാനില്ലാത്ത ഓസ്ട്രേലിയ.ടോസ് നേടിയ ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തു. പക്ഷെ തകർപ്പൻ തുടക്കം നൽകാറുള്ള വീരുവും ഗംഭീറും സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടി.8 ഓവറിൽ വെറും 41 റൺസ് മാത്രം നേടി നിൽകുമ്പോൾ ആണ് യുവി ക്രീസിലേക്ക് കടന്നു വരുന്നത്. യുവി തന്റെ ക്രിക്കറ്റ്‌ ജീവിതത്തിൽ കളിച്ച ഏറ്റവും മികച്ച ഇന്നിങ്സകളിൽ ഒന്നിന് അവിടെ തിരി കൊളുത്തുകയിരുന്നു.

ബ്രറ്റ് ലീ യുടെ അതിവേഗ പന്തിനെ തന്റെ ട്രേഡ് മാർക്ക്‌ ഷോട്ട് ആയ ഫ്ലിക്ക് ലുടെ ഗ്രൗണ്ടിന് അപ്പുറത്തെക്ക് പറഞ്ഞയച്ച കാഴ്ച ക്രിക്കറ്റ്‌ ഉള്ളടെത്തോളാം കാലം രോമാഞ്ചം കൊള്ളിക്കുന്നതാണ് .അയാളുടെ ബാറ്റിംഗ് മികവിൽ പേര് കേട്ട കങ്കാരു ബൌളിംഗ് നിര വെന്ത് വെണ്ണീർ ആകുന്ന കാഴ്ചയാണ് ഡർബനിൽ കണ്ടത്.30 പന്തിൽ അയാൾ നേടിയ 70 റൺസ് ഇന്നും ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ലെ ഏറ്റവും മികച്ച ഇന്നിങ്സ്കളിൽ ഒന്നാണ്.

ഫൈനലിൽ എതിരാളികൾ ചിര വൈരികളായ പാകിസ്ഥാൻ.യുവി നിറം മങ്ങി എങ്കിലും കുട്ടി ക്രിക്കറ്റിന്റെ ആദ്യത്തെ വിശ്വകിരീടം ഇന്ത്യയുടെ ട്രോഫി ക്യാബിനറ്റിലേക്ക് എത്തുകയുണ്ടായി.

2007 ട്വന്റി ലോകകപ്പ് സെമി ഫൈനലിൽ അയാൾ നേടിയ ആ 70 റൺസ് തന്നെയാണ് ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുത്തതിൽ നിർണായക പങ്ക് വഹിച്ചത്.ടീമിന് ആവശ്യം ഉള്ളപ്പോൾ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഫീൽഡിലും അയാൾ മായാജാലം കാഴ്ച വെച്ച് കൊണ്ടിരുന്നു.

നന്ദി യുവി, നിങ്ങളുട അതിവേഗ ഫിഫ്റ്റിക്ക്,ഒരു ഓവറിലെ ആറു സിക്സ് കൾക്ക്, സെമിയിലെ അതിമനോഹരമായ ഇന്നിങ്സിന് . നന്ദി ഒരായിരം നന്ദി

ആരാധകരെ കണക്കിലെടുക്കണ്ട അവർ തേനീച്ചകളെ പോലെയാണ് വിജയം കിട്ടിയാൽ കൂടെ വന്നോളും ഇവാന്റെ പോളിസി അതാണ്…

ലയണൽ മെസ്സിക്ക് വീണ്ടും ചാമ്പ്യൻസ് ലീഗ് റെക്കോർഡ്, കാലമേ പിറക്കുമോ ഇനി ഇതുപോലെ ഒരു ഇതിഹാസം…