in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ഇത്തവണയും പണി കിട്ടും

എത്രയൊക്കെ ടീം മെച്ചപ്പെടുത്തിയാലും സീസൺ തുടങ്ങുമ്പോൾ ടീമിൽ പല പ്രതിസന്ധികളും ബ്ലാസ്റ്റേഴ്‌സിനെ അലട്ടാറുണ്ട്. ഇവാൻ വുകമാനോവിച്ച് ടീമിന്റെ പരിശീലകനായ സമയത്ത് ആദ്യ സീസണിൽ അദ്ദേഹം നേരിട്ടത് സൈഡ് ബെഞ്ചിൽ മികച്ച പകരക്കാരില്ല എന്നതായിരുന്നു.

എത്രയൊക്കെ ടീം മെച്ചപ്പെടുത്തിയാലും സീസൺ തുടങ്ങുമ്പോൾ ടീമിൽ പല പ്രതിസന്ധികളും ബ്ലാസ്റ്റേഴ്‌സിനെ അലട്ടാറുണ്ട്. ഇവാൻ വുകമാനോവിച്ച് ടീമിന്റെ പരിശീലകനായ സമയത്ത് ആദ്യ സീസണിൽ അദ്ദേഹം നേരിട്ടത് സൈഡ് ബെഞ്ചിൽ മികച്ച പകരക്കാരില്ല എന്നതായിരുന്നു.

ഇവാൻ ആശാന്റെ രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും രണ്ടാം സീസണിൽ പ്രതിരോധം ആശാന് തലവേദനയായി. സന്ദീപ് സിംഗിന്റെ പരിക്കും ജെസ്സലും നിഷുവും മികച്ച ഫോം കണ്ടെത്താതും ഖബ്രയുടെ മോശം ഫോമും ആശാന്റെ രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ പ്രതിസന്ധിയിലാക്കി.

എന്നാൽ ഇത്തവണ മികച്ച മുന്നൊരുക്കം നടത്തിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് തല വേദനയാവുക മധ്യ നിര തന്നെയായിരിക്കും. സഹൽ അബ്ദുൽ സമദ്, ആയുഷ് അധികാരി എന്നീ മധ്യനിര താരങ്ങളെ കയ്യൊഴിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സ്വന്തമാക്കിയ ബികാശ് സിംഗിനെ ലോണിൽ അയക്കുകയും ചെയ്തു.

കൂടാതെ ഇവാൻ കലിയുഷ്നിയും അടുത്ത സീസണിൽ ടീമിൽ ഉണ്ടാവില്ല. മറ്റൊരു യുവതാരമായ ഗിവ്സൺ സിംഗിനെയും ബ്ലാസ്റ്റേഴ്‌സ് വിൽക്കാനുള്ള സാധ്യത കൂടുതലാണ്.

നിലവിൽ അടുത്ത് സീസണിൽ ഉറപ്പിക്കാവുന്ന മധ്യനിര താരങ്ങൾ ജീക്സൺ, ലൂണ, വിബിൻ മോഹൻ, ഡാനിഷ് ഫാറൂഖി എന്നിവരാണ്. എന്നാൽ ഇവരെ വെച്ച്‌ ബ്ലാസ്റ്റേഴ്‌സിന് സീസൺ മുഴുവനും കൊണ്ട് പോകാനാവില്ല. അതിനാൽ കളിക്കളത്തിൽ ഏറെ നിർണായകമായ മധ്യനിരയിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ടീമിലെത്തിച്ചേ മതിയാവൂ.

മാർക്കസ് പറഞ്ഞ ഫോറിൻ സൈനിങ്?ഇവാൻ ആശാന്റെ നാട്ടിൽ നിന്നും വരുന്ന പുലി ഇവനാണ്??

കിടിലൻ ട്രാൻസ്ഫർ നീക്കം?; സന്തോഷ്‌ ട്രോഫി നേടിയ താരം വരുന്നു…