in , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ആ ട്രാൻസ്ഫർ നടക്കില്ല; യുവതാരത്തിനായി ശ്രമങ്ങൾ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിച്ച താരങ്ങളിൽ ഒരാളാണ് ഹൈദരബാദ് എഫ്സിയുടെ 20 കാരനായ ലെഫ്റ്റ് ബാക്ക് ആകാശ് മിശ്ര. ഇന്ത്യൻ ഫുട്ബോളിൽ വലിയ ഭാവി കണക്കാക്കുന്ന താരമാണ് ആകാശ് മിശ്ര. അതിനാൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ശക്തമായി നടത്തിയിരുന്നു.നായകൻ ജെസ്സലിന് പകരം പുതിയൊരു ലെഫ്റ്റ് ബാക്കിനെ കണ്ടെത്തണം എന്ന ലക്‌ഷ്യം കൂടി ആകാശ് മിശ്രയുടെ ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നു.

അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിച്ച താരങ്ങളിൽ ഒരാളാണ് ഹൈദരബാദ് എഫ്സിയുടെ 20 കാരനായ ലെഫ്റ്റ് ബാക്ക് ആകാശ് മിശ്ര. ഇന്ത്യൻ ഫുട്ബോളിൽ വലിയ ഭാവി കണക്കാക്കുന്ന താരമാണ് ആകാശ് മിശ്ര. അതിനാൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ശക്തമായി നടത്തിയിരുന്നു.

നായകൻ ജെസ്സലിന് പകരം പുതിയൊരു ലെഫ്റ്റ് ബാക്കിനെ കണ്ടെത്തണം എന്ന ലക്‌ഷ്യം കൂടി ആകാശ് മിശ്രയുടെ ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നു. കൂടാതെ മറ്റൊരു ലെഫ്റ്റ് ബാക്കായ നിഷു കുമാർ ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് മിശ്രയെ സ്വന്തമാക്കാൻ ഊർജിത ശ്രമങ്ങൾ നടത്തിയത്.

ആകാശ് മിശ്രയ്ക്ക് നിലവിൽ ഹൈദരബാദിൽ 2023 വരെ കരാറുണ്ട്. കൂടാതെ വലിയ ഭാവി കണക്കാക്കുന്ന മിശ്രയെ വിട്ട് നൽകാൻ ഹൈദരാബാദും ഒരുക്കമല്ല. ഇതാണ് മിശ്രയെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ നീക്കത്തിന് തിരിച്ചടിയായത്. ഇതിനിടയിൽ ചെന്നൈയിൻ എഫ്സിയുടെ ജെറിയെ സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ജെറി ഈസ്റ്റ്ബംഗാളിലുമായി കരാറിൽ ഏർപ്പെടുകയായിരുന്നു.

ഇതിനിടയിൽ നിഷുകുമാറുമായും ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുകയും നിഷുവിനെ ടീമിൽ നിലനിർത്താനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിജയകരമായി പൂർത്തികരിച്ചതും ആകാശ് മിശ്രയുടെ ട്രാൻസ്ഫെറിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ പിന്തിരിപ്പിച്ചു. കൂടുതൽ പ്ലെയിങ് സമയം ആവശ്യപ്പെട്ടാണ് നിഷു ബ്ലാസ്‌റ്റേഴ്‌സിനെ സമീപിച്ചത്. താരത്തിന്റെ ഈ ആവശ്യത്തെ ബ്ലാസ്റ്റേഴ്‌സ് അംഗീകരിക്കുകയും ചെയ്തു.

ട്വിസ്റ്റുകൾ നിറയുന്ന യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റിന് ഔദ്യോഗിക ആരംഭം

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന ട്രാൻസ്ഫർ വാർത്തകൾ ഉടനെത്തും..