in , , ,

LOVELOVE OMGOMG

മെസ്സിയുടെ ആഗ്രഹം അതാണ്; വെളിപ്പെടുത്തി പിതാവ് ജോർജെ മെസ്സി

മെസ്സി ട്രാൻസ്ഫർ മാർക്കറ്റിൽ ചൂടേറിയ ചർച്ചയാവുമ്പോൾ മെസ്സിയുടെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് ജോർജെ മെസ്സി. താരത്തിന്റെ കൂടുമാറ്റത്തെ പറ്റിയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്.

സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്‌ പാരിസ് സൈന്റ്റ്‌ ജെർമനിൽ ഇനി കളിക്കില്ലെന്ന് ഉറപ്പായതോടെ താരത്തിന്റെ അടുത്ത ക്ലബ്‌ ഏതായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകർ. മെസ്സി വീണ്ടും ബാഴ്സയിലേക്ക് പോകുമോ അതോ അൽ ഹിലാലിന്റെ റെക്കോർഡ് ഓഫർ മെസ്സി സ്വീകരിക്കുമോ എന്നതാണ് ആരാധകർ പ്രധാനമായും ഉറ്റുനോക്കുന്നത്. കൂടാതെ മെസ്സിക്ക് പിന്നാലെ പണച്ചാക്കുമായി പല വമ്പന്മാരും പിന്നാലെയുണ്ട്.

ഇത്തരത്തിൽ മെസ്സി ട്രാൻസ്ഫർ മാർക്കറ്റിൽ ചൂടേറിയ ചർച്ചയാവുമ്പോൾ മെസ്സിയുടെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് ജോർജെ മെസ്സി. താരത്തിന്റെ കൂടുമാറ്റത്തെ പറ്റിയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്.

മെസ്സിക്ക് മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് പോകാനാണ് ആഗ്രഹമെന്നാണ് ജോർജെ മെസ്സിയുടെ വെളിപ്പെടുത്തൽ. മെസ്സിയുടെ പിതാവും ബാഴ്സ പ്രസിഡന്റ്റുമായ ലാപ്പോർട്ടയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്ത് വരികയാണ്.

ബാഴ്സയ്ക്ക് നിലവിലെ ലാലിഗാ സാമ്പത്തിക നിയന്ത്രണങ്ങൾ മറികടക്കാനായാൽ മെസ്സിയുടെ ആഗ്രഹം പോലെ താരത്തിന് ബാഴ്സയിൽ കളിക്കാനാവുമെന്നും ജോർജെ മെസ്സി പറഞ്ഞു.

അതെ സമയം, നിലവിൽ ബാഴ്സയുടെ സാമ്പത്തിക നിയന്ത്രണം മറികടക്കാനുള്ള ബാഴ്സയുടെ നീക്കങ്ങൾക്ക് ലാലിഗ അപ്പ്രൂവൽ നൽകിയതാ യും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. അങ്ങനെയെങ്കിൽ മെസ്സി വീണ്ടും ബാഴ്സയിലെത്തുമെന്ന കാര്യം ഉറപ്പിക്കാം.

ഗോവയുടെ കിടിലൻ യുവതാരത്തിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്??

ശുഭം സാരംഗി ടു കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫറിൽ വൻ ട്വിസ്റ്റ്‌?