in , , ,

CryCry OMGOMG LOLLOL LOVELOVE AngryAngry

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടികളുടെ പൂമാല; 6 സൂപ്പർ താരങ്ങൾ ആദ്യ മത്സരത്തിനുണ്ടായേക്കില്ല

ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഒരു പിടി താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. 3 സൂപ്പർ താരങ്ങൾ ആദ്യ കുറച്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ഉണ്ടാവില്ല, കൂടാതെ മറ്റ്‌ താരങ്ങൾ ആദ്യ മത്സരത്തിൽ കളിക്കുമോ എന്നുള്ള കാര്യവും സംശയമാണ്.

പത്താം സീസൺ ഐഎസ്എല്ലിന് കൊച്ചിയിൽ പന്തുരുളുമ്പോൾ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബദ്ധവൈരികളായ ബംഗളുരു എഫ്സിയെ നേരിടുകയാണ്. സെപ്റ്റംബർ 21 നാണ് പോരാട്ടം.

എന്നാൽ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഒരു പിടി താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. 3 സൂപ്പർ താരങ്ങൾ ആദ്യ കുറച്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ഉണ്ടാവില്ല, കൂടാതെ മറ്റ്‌ താരങ്ങൾ ആദ്യ മത്സരത്തിൽ കളിക്കുമോ എന്നുള്ള കാര്യവും സംശയമാണ്.

പരിക്കിന്റെ പിടിയിലുള്ള ഗ്രീക്ക് താരം ഡയമന്തക്കോസ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കുറച്ച് മത്സരങ്ങളിൽ കളിക്കില്ല എന്നുറപ്പാണ്. കൂടാതെ ഏഷ്യൻ ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ളതിനാൽ മലയാളി താരം രാഹുൽ കെപി, ബ്രെയിസ് മിറാണ്ട, എന്നിവർ ആദ്യ 2 മത്സരങ്ങളിൽ ഉണ്ടാവില്ല.

ഇവർക്ക് പുറമെ, ഇഷാൻ പണ്ഡിത, സൗരവ് മോണ്ടേൽ, മാർക്കോ ലെസ്‌കോവിച്ച് എന്നിവരും ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യവും സംശയമാണ്. മൂവരും പരിക്കിന് ശേഷമാണ് തിരിച്ചെത്തുന്നത് എന്നതിനാൽ ഇവരുടെ ഫിറ്റ്നസ് മുൻ നിർത്തി ചിലപ്പോൾ ആദ്യ മത്സരത്തിൽ നിന്ന് മാറ്റി നിർത്തിയേക്കാം.

3 താരങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. 3 താരങ്ങളുടെ കാര്യം സംശയത്തിലുമാണ്, ഇതിനെല്ലാം പുറമെ ഇവാൻ വുകമനോവിച്ചിന് വിലക്ക് കാരണം ഡഗ്ഔട്ടിൽ ഇരിക്കാൻ ആവാത്തതും മറ്റൊരു തിരിച്ചടിയാണ്.

ലൂണക്ക് ഇനി ബ്ലാസ്റ്റേഴ്സിൽ പുതിയ റോൾ

ഇത്തവണ മലയാളം കമന്ററിയോട്കൂടി കളി ആസ്വദിക്കാനാവുമോ? അപ്ഡേറ്റ് ഇങ്ങനെയാണ്??