ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ പുലി കുട്ടിയാണ് കാമ പെപ്രയുടെ രണ്ട് വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത്.ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമാവും ഈ ഘാനക്കാരൻ.
യൂറോപ്പിൽ നിന്ന് വത്യസ്ഥമായി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ടീമിൽ എത്തിക്കുന്നത് എന്ന് വേണം പറയാൻ അതിന്റെ ആദ്യ ഉദാഹരണമാണ് ജസ്റ്റിൻ ഇമ്മാനുവൽ.
ആഫ്രിക്കയിൽ കളിച്ച മികച്ച പരിചയ സമ്പത്തുള്ള താരം ഘാന ലീഗിലും ഇസ്രായേൽ,ദക്ഷിണ ആഫ്രിക്കൻ ലീഗിലും കളിച്ച താരമാണ് കാമ.
തന്റെ അരങ്ങേറ്റ സീസണിലെ ശ്രദ്ധേയമായ 7 ഗോളുകൾക്ക് ശേഷം DStv പ്രീമിയർഷിപ്പ് യംഗ് പ്ലെയർ ഓഫ് ദി സീസൺ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി.ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുമ്പ് പെപ്രയ്ക്ക് മാരിറ്റ്സ്ബർഗ് യുടൈറ്റഡുമായി ലോൺ സ്പെല്ലുകൾ ഉണ്ടായിരുന്നു.