സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീന മുന്നേറുകയാണ്. നിലവിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ആറു വിജയവും ഒരു തോൽവിയുമടക്കം 18 പോയിന്റുമായി അർജന്റീന ഒന്നമതാണ്. അവസാന മത്സരത്തിൽ ചിലിയെ എതിരില്ലാതെ 3 ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തുകയും ചെയ്തു. എന്നാൽ അടുത്ത മത്സരത്തിലാണ് അർജന്റീനയ്ക്ക് കരുത്തരായ എതിരാളികളെ നേരിടാനുള്ളത്.
സമീപ കാലത്തായി ഫോമിലുള്ളതും കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീയുടെ എതിരാളികളുമായ കൊളംബിയയാണ് അർജന്റീയുടെ അടുത്ത എതിരാളികൾ. ഇന്ത്യൻ സമയം സെപ്റ്റംബർ 11 ന് രാത്രി രണ്ട് മണിക്കാണ് ഈ മത്സരം. എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി അർജന്റീനയ്ക്ക് ഒരു വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് സ്‌ക്വാഡിലെ പ്രധാന താരത്തിന്റെ പരിക്ക്.
ചിലിക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ മിഡ്ഫീൽഡർ മാക് അലിസ്റ്റർ നേരിയ പരിക്കിന്റെ പിടിയിലാണ്. ചിലിക്കെതിരായ മത്സരത്തിൽ താരത്തെ 79 ആം മിനുട്ടിൽ സ്കലോണി പിൻവലിച്ചിരുന്നു. പിന്നീടുള്ള പരിശീലന സെക്ഷനിലും താരം ഇറങ്ങിയിട്ടില്ല എന്നാണ് റിപോർട്ടുകൾ.താരം മറ്റു താരത്തിന് ചെറിയ രീതിയിലുള്ള അസ്വസ്ഥതകൾ ഉള്ളതായും താരം മറ്റു താരങ്ങൾക്കൊപ്പം പരിശീലനത്തിന് ഇറങ്ങാതെ പ്രത്യേക പരിശീലനം നടത്തുമെന്ന് അർജന്റീനിയൻ മാധ്യമ പ്രവർത്തകനായ ഗസ്റ്റോൺ എഡ്യുൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
അതേ സമയം, താരത്തിന്റെ കാര്യം താരത്തിന്റെ ക്ലബായ ലിവർപൂൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. അവരുടെ പ്രധാന താരമാണ് അലിസ്റ്റർ. അതിനാൽ പരിക്കേറ്റ താരത്തെ ലിവർപൂൾ കൊളംബിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി തിരിച്ച് വിളിക്കാൻ സാധ്യതയുണ്ടെന്ന് ഗോൾ. കോം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അങ്ങനെയെങ്കിൽ താരത്തെ നിലവിലെ അർജന്റീന സ്‌ക്വാഡിൽ നിന്നും ഒഴിവാക്കേണ്ടി വരും.
ഏതായാലും സാഹചര്യങ്ങൾ കണക്കിലെടുത്താവും സ്കലോണി താരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ ലോകകപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് അർജന്റീന. അതിനാൽ സ്കലോണി വലിയ റിസ്കുകൾ എടുത്തേക്കില്ല.