ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ മികച്ച ടീമിനെ തന്നെയാണ് ഒരുക്കിയത് എന്ന് തന്നെ പറയാം ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച കളിയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരകാരായ പെപ്ര,നോഹ,ജിമ്മിനസ് എന്നിവർ പുറത്തെടുക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ഈ ത്രയങ്ങൾ ഗോളടിയിലും എല്ലാം ഒരുപിടി മുന്നിൽ തന്നെയാണ് ഐ എസ് എല്ലിൽ തന്നെ മികച്ച മുന്നേറ്റ നിരാക്കാരാണ് അവർ.
നോഹ സദോയി, ജീസസ് ജിമിനസ്, ക്വാമേ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിലെ പ്രധാന താരങ്ങൾ. എഫ്‌സി ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ നോഹ ഡ്യൂറൻഡ് കപ്പിലും ഐഎസ്എല്ലിലുമായി 9 മത്സരങ്ങളിൽ നിന്നും 13 ഗോളുകളിലാണ് പങ്കാളിയായിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഫോമിലെത്തിയപ്പോഴേക്കും പരിക്കിന്റെ പിടിയിലായ ക്വാമേ പെപ്ര ഈ സീസണിൽ ഡ്യൂറൻഡ് കപ്പിലും ഐഎസ്എല്ലിലുമായി 9 കളിയിൽ നിന്നും 10 ഗോളുകളിൽ പങ്കാളിയായി. അതേസമയം ജീസസിന് അഞ്ച് ഐഎസ്എൽ മത്സരങ്ങളിൽ നിന്നും 4 ഗോൾ പങ്കാളിത്തമാണുള്ളത്.