in , ,

ഗോളിലും അസ്സിസ്റ്റിലും കേമൻ; നിസ്സംശയം പറയാം; ഈ ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരം ഇവനാണ്

ജാമി മക്ലാരൻ, ജോൺ ടോറൽ അങ്ങനെ ഇത്തവണ ഐഎസ്എല്ലിൽ വലിയ പ്രതീക്ഷകളുമായെത്തിയ ഒട്ടനവധി സൈനിംഗുകളുണ്ട്. എന്നാൽ വലിയ പ്രതീക്ഷയുമായെത്തിയ പലർക്കും ഐഎസ്എല്ലിലെ ആദ്യ 4 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പേരിനൊത്ത് ഉയരാനായിട്ടില്ല. എന്നാൽ വലിയ കൊട്ടിയാഘോഷമൊന്നുമില്ലാതെ ഇത്തവണ ഐഎസ്എല്ലിലെത്തി ആരാധകരെ ഞെട്ടിച്ച ഒരു താരമുണ്ട്.. ആ താരത്തെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

നോ ഇമ്പാക്ട്; ബ്ലാസ്റ്റേഴ്സിന്റെ പുതിയ നിയമനം പാളി

ഐഎസ്എൽ പോയിന്റ് ടേബിളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എട്ടാം സ്ഥാനത്താണെങ്കിലും അവർ ഇത്തവണ നടത്തിയ മികച്ച സൈനിങാണ് മൊറോക്കൻ മുന്നേറ്റതാരം അലാഡിൻ അജാറൈ. ഐഎസ്എല്ലിലെ ഇത് വരെയുള്ള ഗോളുകളുടെയും അസിസ്റ്റുകളുടെയും കണക്കുകളിൽ രണ്ട് പട്ടികയിലും ആദ്യ അഞ്ചിൽ ഇടംപിടിച്ച ഒരേയൊരു താരം അജാറൈയാണ്.

നാഷണൽ ഡ്യൂട്ടി കഴിഞ്ഞു; രണ്ട് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ജോയിൻ ചെയ്തു

ഐഎസ്എല്ലിൽ ഇത് വരെ താൻ കളിച്ച അഞ്ച് മത്സരങ്ങളിലും താരം ഗോൾ നേടിയിട്ടുണ്ട്. നിലവിൽ അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ട് റൈസിൽ ഒന്നാമനാണ് അജാറൈ. തീർന്നില്ല. ഈ അഞ്ച് മൽസരങ്ങളിൽ രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് ചെയ്ത താരങ്ങളിൽ മൂന്നാമനാണ് അജാറൈ.

ശുഭവാർത്ത; ലൂണയ്ക്ക് പിന്നാലെ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൂടി ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തുന്നു

മൂന്ന് അസിസ്റ്റുകൾ വീതം നേടിയ മോഹൻ ബഗാന്റെ ഗ്രെഗ് സ്റ്റുവേർട്ട്, ഒഡീഷയുടെ ഹ്യൂഗോ ബോമസ് എന്നിവർ മാത്രമാണ് അസിസ്റ്റുകളുടെ കാര്യത്തിൽ അജാറൈയ്ക്ക് മുന്നിലുള്ളത്.

ഗ്ലോബൽ ലെവൽ റീച്ച്; യൂറോപ്യൻ പോരാട്ടത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ പേര് പ്രതിപാദിച്ച് യൂറോപ്യൻ കമൻറ്റേറ്റർ; വീഡിയോ കാണാം

ഒരു പക്ഷെ അജാറൈയുടെ കരിയറിന്റെ ഏറ്റവും പീക്ക് ടൈം കൂടിയാണിത്. നേരത്തെ 2022-23 സീസണിൽ ഖത്തർ ക്ലബ് അൽ മുഐത്തറിന് വേണ്ടി 13 കളികളിൽ 11 ഗോൾ നേടിയതാണ് താരത്തിന്റെ കരിയറിലെ മികച്ച സീസണായി വിലയിരുത്തപ്പെടുന്നത്. അതിന് ശേഷം താരത്തിന്റെ ഏറ്റവും മികച്ച സീസൺ തുടക്കമാണ് നോർത്ത് ഈസ്റ്റിനൊപ്പം.

23 കോടി; ഐപിഎൽ ചരിത്രത്തിൽ ഇതാദ്യം; രോഹിതിനെയും കൊഹ്‍ലിയെയും കടത്തിവെട്ടി വെടിക്കെട്ട് താരം

കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ ഇനി വേറെ ലെവൽ👀🔥കൂട്ടത്തിലെ പ്രധാന കൊമ്പൻ വരുന്നുണ്ടെന്ന് കോച്ച്..