in ,

മൂന്നാം റൗണ്ടിലെ പ്രതീക്ഷകൾ തെറ്റിച്ച വലിയ വീഴ്ചകൾ ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം റൗണ്ടും അങ്ങനെ അവസാനിച്ചിരിക്കുകയാണ്. വളരെയധികം വാശിയേറിയ പോരാട്ടങ്ങൾക്കായിരുന്നു മൂന്നാം റൗണ്ട് സാക്ഷ്യംവഴിച്ചത്. എന്നാൽ നമ്മൾ നോക്കാൻ പോകുന്നത് മൂന്നാം റൗണ്ടിലെ ഏറ്റവും വലിയ വീഴ്ചകളെ കുറിച്ചാണ്, അതായത് ഏറെ പ്രതീക്ഷകളുമായി വന്ന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത മൂന്നു ടീമുകളെ കുറിച്ചാണ്.

  1. എടികെ മോഹൻ ബഗാനോട് കൊച്ചിയിൽ ഏറ്റ് വാങ്ങേണ്ടി വന്ന വമ്പൻ തോൽവിയിൽ നിന്നും കരകയറാൻ കലിംഗയിൽ വന്ന ബ്ലാസ്റ്റേഴ്സിന് വീണ്ടും ഒരു അപ്രതീക്ഷിതമായ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. ഒഡീഷ എഫ്സിയോട് അവസാന നിമിഷം വരെ പൊരുതിയിട്ടും ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ കഴിയാത്തത് തന്നെയാണ് ഈ റൗണ്ടിലെ വീഴ്ചകളിൽ ഒന്നായി കാണുന്നത്.
  2. മറ്റൊരു വീഴ്ചയായി കാണുന്നത്, ആദ്യ ഹോം മത്സരത്തിൽ ഒഡീഷ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക് വീഴ്ത്തിയ മുംബൈ തങ്ങളുടെ തട്ടകത്തിൽ ജംഷെഡ്പൂരിനെയും വീഴ്ത്താം എന്ന ആത്മവിശ്വാസതോടെ റെഡ് മൈനേഴ്‌സിനെ നേരിട്ടതാണ്. കളിയിൽ ആദ്യം മുതലെ ആധിപത്യം മുംബൈക്കായിരുന്നു. 71% പൊസിഷനും 5 ഓൺ ടാർഗറ്റും ഉണ്ടായിട്ടും മുംബൈക്ക്‌ സമനില മാത്രമാണ് നേടാൻ കഴിഞ്ഞത്.
  3. മൂന്നാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവിയാണ് ബെംഗളൂരു എഫ്സിക്ക്‌ ഹൈദരാബാദ് എഫ്‌സിയോട് ഏറ്റുവാങ്ങേണ്ടി വന്നത്. തുടക്കം മുതലെ ആക്രമിച്ച് കളിച്ചത് ഹൈദരാബാദായിരുന്നു. 83ആം മിനുട്ടിലെ ഒഗ്ബെചെയുടെ ഗോളിലൂടെയാണ് ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. 19 ഷോട്സാണ് ബെംഗളൂരുവിന് ആ മത്സരത്തിൽ ഹൈദരാബാദിനോട് ഏറ്റുവാങ്ങേണ്ടി വന്നത്, ഒപ്പം മധ്യനിരയിലെ സ്ഥിരതയില്ലാത്ത പ്രകടനമാണ് ബെംഗളൂരുവിന് തിരിച്ചടിയായത്. ഇതും മൂന്നാം റൗണ്ടിലെ മറ്റൊരു വീഴ്ചയായി കാണുന്നു.

ജിയാനു ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിടാൻ നേരിയ സാധ്യതകൾ..

ഐഎസ്എല്ലിനിടെ ഫ്രണ്ട്‌ലി മത്സരം, ബ്ലാസ്റ്റേഴ്സിനു വിജയം