in , , , ,

LOVELOVE

കിടിലൻ താരമെത്തുന്നു; ആർസിബിയുടെ നീണ്ട നാളത്തെ പ്രശ്‌നം അവസാനിക്കുന്നു

വെടിക്കെട്ട് വീരന്മാർ ഉണ്ടായിട്ടും വാലറ്റത്ത് ഒരു മികച്ച താരമില്ലാത്തത് ആർസിബിയെ എന്നും കുഴയ്ക്കുന്ന ഒരു പ്രശ്‌നമാണ്. ടി20 ക്രിക്കറ്റ് ഫോർമാറ്റിൽ വാലറ്റത്തെ ബാറ്റിങ്ങും ഏറെ നിർണായകമാണ്. ഇപ്പോഴിതാ വാലറ്റത്തേക്ക് മികച്ചൊരു ഓൾ റൗണ്ടറെ ടീമിലെത്തിക്കാനുള്ള നീക്കമാണ് ആർസിബി നടത്തുന്നത്. പരിക്കേറ്റ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വില്‍ ജാക്കിന് പകരം ഒരു പ്രശ്‌നപരിഹാരം നടത്തുകയാണ് ആർസിബി.

ക്രിസ് ഗെയ്ൽ, എബിഡി വില്ലേഴ്‌സ് തുടങ്ങിയ കുട്ടിക്രിക്കറ്റിലെ വെടിക്കെട്ട് വീരന്മാർ കളിച്ചതും വിരാട് കോഹ്ലി, ഫാഫ് ഡുപ്ലെസി, മാക്‌സ്‌വെൽ തുടങ്ങിയ വമ്പനടിക്കാർ കളിക്കുന്നതുമായ ടീമാണ് ആർസിബി. വലിയ രീതിയിലുള്ള ആരാധകർ ആർസിബിക്കുണ്ടെങ്കിലും ഇത് വരെ ഒരു ഐപിഎൽ കിരീടം നേടാനാവാത്തതാണ് ആരാധകരെ ഇപ്പോഴും ദുഃഖത്തിലാഴ്ത്തുന്നത്. എന്നാൽ ഇത്തവണ വലിയ കിരീടപ്രതീക്ഷയോടെയാണ് ആർസിബി കളത്തിലിറങ്ങുന്നത്. താരലേലത്തിൽ അവർ നടത്തിയ നീക്കങ്ങൾ തന്നെ അത് വ്യക്തമാക്കുന്നുണ്ട്.

വെടിക്കെട്ട് വീരന്മാർ ഉണ്ടായിട്ടും വാലറ്റത്ത് ഒരു മികച്ച താരമില്ലാത്തത് ആർസിബിയെ എന്നും കുഴയ്ക്കുന്ന ഒരു പ്രശ്‌നമാണ്. ടി20 ക്രിക്കറ്റ് ഫോർമാറ്റിൽ വാലറ്റത്തെ ബാറ്റിങ്ങും ഏറെ നിർണായകമാണ്. ഇപ്പോഴിതാ വാലറ്റത്തേക്ക് മികച്ചൊരു ഓൾ റൗണ്ടറെ ടീമിലെത്തിക്കാനുള്ള നീക്കമാണ് ആർസിബി നടത്തുന്നത്. പരിക്കേറ്റ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വില്‍ ജാക്കിന് പകരം ഒരു പ്രശ്‌നപരിഹാരം നടത്തുകയാണ് ആർസിബി.

ന്യൂസിലാൻഡ് ഓൾറൗണ്ടർ മൈക്കില്‍ ബ്രെസ്‌വെല്ലിനെ ടീമിലെത്തിക്കാനുള്ള നീക്കമാണ് ആർസിബി നടത്തുന്നത്. സമീപകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ് മൈക്കില്‍ ബ്രെസ്‌വെൽ. ഹൈദരാബാദില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടിയപ്പോൾ ബ്രെസ് വെൽ നടത്തിയ പ്രകടനം ആർക്കും മറക്കാനിടയില്ല.8 പന്തില്‍ നിന്നും 10 സിക്സറും 12 ഫോറും ഉള്‍പ്പെടെ 140 റണ്‍സെടുത്ത ബ്രെസ്വെല്ലിന്റെ പ്രകടനം അന്ന് വലിയ കൈയ്യടികൾ നേടിയിരുന്നു. 350 വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് ആറുവിക്കറ്റിന് 131 റണ്‍സിലേക്ക് തകര്‍ന്ന നിമിഷത്തിലായിരുന്നു ബ്രെസ്വെല്ലിന്റെ ഈ പ്രകടനം എന്നത് ഏറെ എടുത്ത് പറയേണ്ടതാണ്.

വാലറ്റത്ത് മികച്ച ഇന്നിഗ്‌സുകൾ കളിക്കാൻ കെൽപ്പുള്ള താരമാണ് ബ്രെസ്വെൽ. ഇടംകൈയന്‍ ബാറ്റർ മാത്രമല്ല വലംകൈയന്‍ സ്പിന്നർ കൂടിയാണ് താരം. അതിനാൽ ഇന്ത്യൻ പിച്ചിൽ താരത്തെ കൃത്യമായി ഉപയോഗിക്കാനാവും. താരത്തെ ടീമിലെത്തിക്കാനായി താരവുമായി മാനേജ്‌മെന്റ് സംസാരിച്ചെന്നാണ് ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ അയർലണ്ടിനെതീരെ താരം നടത്തിയ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് അവസാന ഓവറില്‍ ഒരുവിക്കറ്റ് ശേഷിക്കേ വേണ്ടിയിരുന്ന 20 റണ്‍സ് ബ്രെസ്‌വെല്‍ അഞ്ച് പന്തില്‍ നിന്നും നേടിയിരുന്നു. അതിനാൽ ബ്രെസ്വെല്ലിനെ ടീമിലെത്തിച്ചാൽ ആർസിബിയുടെ ഫിനിഷർ ക്ഷാമം അവസാനിപ്പിക്കാനാവും.

ALSO READ: വെറും രണ്ട് പന്തിൽ മത്സരം കഴിഞ്ഞു; ടി20യിൽ ഇത് ലോക റെക്കോർഡ്

പോർച്ചുഗൽ ദേശീയ ടീമിൽ റൊണാൾഡോ തുടരും?

അവസാന ഐ പി എലിനായി ധോണി ഇറങ്ങുന്നു?