കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ നടത്തിയ ഒരു കിടിലൻ സൈനിംഗുകൾ നടത്തതിനാൽ ആരാധകർ ഏറെ നിരാശയിലാണ് പ്രമുഖ താരങ്ങൾ ടീം വിട്ട ഒഴിവിൽ ഇതുവരെ മികച്ച സൈനിംഗുകൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടില്ല.
എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശതാരത്തിന്റെ സൈനിംഗ് ഈയാഴ്ച്ച തന്നെ നടത്തുമെന്ന് സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ എയ്ഞ്ചല്‍ ഗാര്‍സിയ നല്‍കുന്ന സൂചനകള്‍ പ്രകാരം യുവാന്‍ ഫെര്‍ണാണ്ടൊ ബ്ലാങ്കോ എന്ന യുവാന്‍ ഇബിസയെ കേരള ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്യുമെന്നാണ്.
ഇരുവരും ഈ ആഴ്ചയിൽ തന്നെ കരാറിൽ ഒപ്പുവെക്കും എന്നാണ് റിപ്പോർട്ട്.സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടി കരിയറിൽ ഉടനീളം കളിച്ച താരം വിയാറയൽ ,അൽ മേരിയ തുടങ്ങി ക്ലബ്ബുകളാണ് താരം കളിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഈ താരത്തെ എത്തിക്കാന്‍ സാധിച്ചാല്‍ അത് ടീമിന് ഗുണം ചെയ്യും. വില്ലാറയല്‍ അക്കാഡമിയില്‍ നിന്നും കളിപഠിച്ച താരം കളിച്ച ക്ലബുകളിലെല്ലാം ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. വില്ലാറയല്‍ ബി,സി ടീമുകള്‍ക്കായി 100 ലേറെ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.