in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ലൂണയെ കാണാൻ കാത്തിരിക്കാൻ വയ്യെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് താരം

കളിക്കളത്തിൽ വെച്ച് അവസാനമായി കണ്ടുമുട്ടിയപ്പോൾ ലൂണയുമായി ചെറിയൊരു ഫൈറ്റ് ഉണ്ടായിരുന്നുവെന്നും പക്ഷെ ലൂണയെ കുറിച്ച് കൂടുതലറിയാനാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് വിക്ടർ മോംഗിൽ

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ ഇഷ്ടമാണെന്നും അദ്ദേഹത്തെ കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൈനിങ്ങായ വിക്ടർ മോംഗിൽ. അപോസ്‌റ്റോലാസ് ജിയാനുവിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ രണ്ടാമത്തെ വിദേശ സൈനിങാണ് വിക്ടർ മോംഗിൽ.

കേരള ബ്ലാസ്റ്റേഴ്‌സുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് വിക്ടർ മോംഗിൽ ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. കളിക്കളത്തിൽ വെച്ച് അവസാനമായി കണ്ടുമുട്ടിയപ്പോൾ ലൂണയുമായി ചെറിയൊരു ഫൈറ്റ് ഉണ്ടായിരുന്നുവെന്നും പക്ഷെ ലൂണയെ കുറിച്ച് കൂടുതലറിയാനാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് വിക്ടർ മോംഗിൽ കൂട്ടിച്ചേർത്തു.

“എനിക്ക് ലൂണയെ കാണുന്നതിന് വേണ്ടി കാത്തിരിക്കാൻ വയ്യ, എനിക്ക് ലൂണയെ പറ്റി കൂടുതൽ അടുത്തറിയണം. ഞങ്ങൾ കണ്ടുമുട്ടിയ അവസാന സമയത്ത് അദ്ദേഹവുമായി ചെറിയൊരു ഫൈറ്റ് ഉണ്ടായിരുന്നു, പക്ഷെ എനിക്ക് അദ്ദേഹത്തെ അറിയണം.” – വിക്ടർ മോംഗിൽ പറഞ്ഞു.

മുൻപ് ATK മോഹൻ ബഗാൻ, കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്. സി എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ വിക്ടർ മോംഗിൽ 3 തവണയാണ് കേരള ബ്ലാസ്റ്റേഴ്സിനെ നേരിട്ടത്. ആ മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് ജയം നേടിയിരുന്നു. ATK മോഹൻ ബഗാനൊപ്പം ISL ട്രോഫി ഉയർത്തിയ വിക്ടർ മോംഗിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ആ ട്രോഫി ഒരുവട്ടം കൂടി ഉയർത്തുമോയെന്ന് കണ്ടറിയാം..

Exclusive :ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസൺ ഓഗസ്റ്റ് 5-ന് തുടങ്ങും, വിക്ടർ ചേട്ടൻ ഓഗസ്റ്റ് 1-ന് കൊച്ചിയിൽ

ഡ്യൂറണ്ട് കപ്പ്‌ :ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ, സ്റ്റേഡിയം ഇതാ..