in , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

കളത്തിൽ കാണാമെന്ന് അൽവാരോ, മറുപടി നൽകി ബ്ലാസ്റ്റേഴ്‌സ് താരം

മറുപടിയുമായും ആശംസകളുമായും വിക്ടർ മോംഗിൽ എത്തിയത് ഈ രണ്ട് സ്പാനിഷ് താരങ്ങൾക്കിടയിലെ സൗഹൃദബന്ധത്തെ അടയാളപ്പെടുത്തുന്നു.

ഒഡിഷ എഫ്.സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു വർഷത്തെ കരാറിൽ കൂടുമാറിയ സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽന് ആശംസകളുമായ് കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന സ്പാനിഷ് താരം അൽവാരോ വസ്കസ്, കളത്തിൽ കാണാമെന്നു പറഞ്ഞ വസ്കസിനോട് തിരിച്ചും മറുപടി നൽകിയും ആശംസകൾ നേർന്നും വിക്ടർ മോംഗിൽ.

കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിന് ശേഷം വിക്ടർ മോംഗിൽ തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ പോസ്റ്റ്‌ ചെയ്ത വീഡിയോക്ക് താഴെയാണ് അൽവരോ വസ്കസ് കമന്റ്‌ രേഖപ്പെടുത്തിയത്. ഇതിന് മറുപടിയുമായും ആശംസകളുമായും വിക്ടർ മോംഗിൽ എത്തിയത് ഈ രണ്ട് സ്പാനിഷ് താരങ്ങൾക്കിടയിലെ സൗഹൃദബന്ധത്തെ അടയാളപ്പെടുത്തുന്നു.

അൽവരോ വസ്കസിന്റെ കമന്റ്‌ : “വിക്ടർ മോൻഗിൽ, ഞാൻ നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു, അവർ നിങ്ങളെ മികച്ച രീതിയിൽ പരിപാലിക്കും. അവർക്ക് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്യുക, എങ്കിൽ നിങ്ങൾ എല്ലാ കാലവും ഓർമ്മിക്കപ്പെടും. കളിക്കളത്തിൽ കാണാം.”

ഇതിന് മറുപടിയായി വിക്ടർ പറഞ്ഞത് : “താങ്ക്സ് ബ്രോ, നിനക്ക് മികച്ചൊരു സീസൺ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, കളത്തിൽ കാണാം..”

https://www.instagram.com/reel/Cf9SE2YI1nM/?

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച അൽവരോ വസ്കസ് നിലവിൽ എഫ്.സി ഗോവയുടെ താരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ സ്പാനിഷ് താരം വിക്ടർ മോംഗിൽ മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ ATK മോഹൻ ബഗാൻ, ഒഡിഷ എഫ്.സി എന്നിവക്ക് വേണ്ടി കുപ്പായമണിഞ്ഞിട്ടുണ്ട്.

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത് ഔദ്യോഗികമായി പ്രഖ്യാപിച്ചു മുംബൈ സിറ്റി എഫ് സി..

ക്രിസ്ത്യാനോക്ക്‌ ആവശ്യകാരില്ല, റൊണാൾഡോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാണ്..