in , ,

മാറ്റി വെച്ച ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരം സെപ്റ്റംബർ 22 ന്ന്

ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ബ്രസീലും അർജന്റീനയും.കഴിഞ്ഞ വർഷം ഇരുവരും ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ അഞ്ചു മിനുറ്റിന് ഉള്ളിൽ മത്സരം നിർത്തി വെക്കേണ്ടി വന്നു. ഇപ്പോൾ ഇതേ മത്സരം സെപ്റ്റംബർ 22 ന്ന് നടത്താൻ ഫിഫ തീരുമാനിച്ചു

ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ബ്രസീലും അർജന്റീനയും.കഴിഞ്ഞ വർഷം ഇരുവരും ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ അഞ്ചു മിനുറ്റിന് ഉള്ളിൽ മത്സരം നിർത്തി വെക്കേണ്ടി വന്നു. ഇപ്പോൾ ഇതേ മത്സരം സെപ്റ്റംബർ 22 ന്ന് നടത്താൻ ഫിഫ തീരുമാനിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച അർജന്റീന താരങ്ങൾ അന്നത്തെ മത്സരത്തിൽ പങ്ക് എടുത്തിരുന്നു. അത് കൊണ്ട് തന്നെ മത്സരം അഞ്ചു മിനുട്ടിൽ ബ്രസീൽ ആരോഗ്യ വകുപ്പ് വന്ന് നിർത്തലാക്കി.എമിലിയാനോ മാർട്ടിനെസ്, എമിലിയാനോ ബ്യുണ്ടായ, ലെ സെലസോ, ക്രിസ്ത്യൻ റോമറോ എന്നിവരാണ് ആ നാല് താരങ്ങൾ.

ഈ നാല് താരങ്ങൾക്ക് രണ്ട് മത്സരങ്ങളുടെ വിലക്ക്‌ ഫിഫ നൽകിയിരുന്നു.അർജന്റീന ഫുട്ബോൾ ഫെഡറഷൻ ഒരു ലക്ഷം സ്വിസ്സ് ഫ്രാങ്ക് പിഴയും ചുമത്തി. കൂടാതെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ 550,000 സ്വിസ്സ് ഫ്രാങ്ക് പിഴയും ചുമത്തി.

ബ്രസീലിന് ഈ മത്സരം യൂറോപ്പിൽ കളിക്കണമെന്നാണ് ആഗ്രഹം.പക്ഷെ ടീമിന്റെ ആവശ്യം ഫിഫ തള്ളി. മത്സരം ബ്രസീലിലെ സാവോ പോളോ സ്റ്റേഡിയത്തിൽ നടത്തും.തങ്ങൾക്ക് ഒന്നും നേടാനില്ലെന്ന് കണ്ടെത്തിയതിനാൽ മത്സരം കളിക്കില്ല എന്ന് അർജന്റീന വ്യക്തമാക്കി.കോടതി ഓഫ് ആർബിട്രേഷൻ ഓഫ് സ്‌പോർട്‌സിൽ അവർ ഒരു അപ്പീലും ഫയൽ ചെയ്തിട്ടുണ്ട്.

ദേശിയ ടീമിന് വേണ്ടി തങ്ങളുടെ താരങ്ങൾ കളിക്കുന്നതിൽ തങ്ങൾക്ക് അഭിമാനം ഉള്ളുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

സൂപ്പർ താരം ട്വന്റി ട്വന്റി ലോകകപ്പ് കളിക്കില്ലെന്ന് സുനിൽ ഗവസ്കർ..