in , ,

LOVELOVE

നായകസ്ഥാനം തെറിച്ചേക്കും; രോഹിത് ശർമയ്ക്കെതിരെ നിർണായക നീക്കങ്ങൾ

ഒരു ഐസിസി കിരീടത്തിന് വേണ്ടി ബിസിസിഐ ചില കർശന നീക്കങ്ങൾ നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റ് നായകൻ രോഹിത് ശർമയ്ക്ക് ബിസിസിഐ ചില അന്ത്യശാസനം നൽകിയതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിൽ 2013 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഒരു ഐസിസി കിരീടം നേടാൻ ഇത് വരെ ഇന്ത്യക്കായില്ല. ധോണിക്ക് ശേഷം നായകനായി വിരാട് കോഹ്ലി എത്തിയെങ്കിലും അദ്ദേഹത്തിന് ഒരു ഐസിസി കിരീടം നേടാനായില്ല.

കോഹ്ലിക്ക് പകരം ഹിറ്റ്‌മാൻ രോഹിത് ശർമ നായക സ്ഥാനം ഏറ്റെടുത്തെങ്കിലും ഐസിസി കിരീടം ഇത് വരെ ഇന്ത്യയിലെത്തിയിട്ടില്ല. ക്രിക്കറ്റ് ലോകത്തെ ശക്തരായ ഇന്ത്യയ്ക്ക് 10 വർഷമായിട്ടും ഒരു ഐസിസി കിരീടം നേടാൻ സാധിക്കാത്തത് ബിസിസിഐയെയും അതൃപ്തരാക്കുന്നുണ്ട്.

ഒരു ഐസിസി കിരീടത്തിന് വേണ്ടി ബിസിസിഐ ചില കർശന നീക്കങ്ങൾ നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റ് നായകൻ രോഹിത് ശർമയ്ക്ക് ബിസിസിഐ ചില അന്ത്യശാസനം നൽകിയതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പാണ് ബിസിസിഐയുടെ ലക്ഷ്യം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്തണം. ഓസ്ട്രേലിയയ്ക്കെതിരായ ഈ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്താനായില്ല എങ്കിൽ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മോഹം ഏറെക്കുറെ അവസാനിക്കും.

അതിനാൽ ബോർഡർ-ഗവാസ്‌ക്കർ ട്രോഫിയിൽ ഇന്ത്യ വിജയിച്ചില്ല എങ്കിൽ രോഹിതിന്റെ ടെസ്റ്റ് നായകസ്ഥാനം തെറിക്കുമെന്നുറപ്പാണ്. നായക മാറ്റം ആലോചിച്ചിട്ടില്ല എന്നും എന്നാൽ രോഹിതിന്റെ ടെസ്റ്റ് നായകസ്ഥാനം വരാനിരിക്കുന്ന ടെസ്റ്റ് മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും എന്ന ബിസിസിഐ ഒഫീഷ്യലിന്റെ പ്രസ്താവനയും ബോർഡർ-ഗവാസ്‌ക്കർ ട്രോഫി രോഹിതിന്റെ ടെസ്റ്റ് നായകസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുമെന്നുറപ്പാണ്.

പ്ലേഓഫിനരികിൽ ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ?യോഗ്യത നേടി രണ്ട് ടീമുകൾ..

ഐഎസ്എൽ ഫൈനൽ ഫേവറിറ്റ് മുംബൈ അറീന?കൊച്ചിയും കൊൽക്കത്തയും ലിസ്റ്റിൽ..