in ,

LOLLOL AngryAngry LOVELOVE CryCry

5 ലക്ഷം രൂപ പിഴ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്, ഗ്രൗണ്ടിൽ ഇറങ്ങുന്നതിനു കടുത്ത നിയന്ത്രണം

പ്രത്യേകിച്ച് ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളിൽ ആരാധകർ ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു. താരങ്ങളിൽ നിന്ന് ജേഴ്സി വാങ്ങാനും നേരിൽ കണ്ട് ഫോട്ടോ എടുക്കാനുമായിരുന്നു ആരാധകർ ഗ്രൗണ്ടിലേക്ക് ഫീൽഡ് ഒഫീഷ്യൽസിനെ വെട്ടിച്ചുകൊണ്ട് ഇറങ്ങിയത്

ലോകഫുട്ബോളിലെല്ലാം നമ്മൾ പതിവായി കാണുന്നത് പോലെ ആരാധകർ തങ്ങളുടെ ഇഷ്ടടീമിനെയും താരങ്ങൾക്കുമൊപ്പം ഫോട്ടോ എടുക്കാനും ജേഴ്സി വാങ്ങാനും മറ്റുമായി മൈതാനത്തേക്ക് ഇറങ്ങുന്നത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ സംഭവിക്കുന്നത് നമ്മൾ കണ്ടു.

പ്രത്യേകിച്ച് ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളിൽ ആരാധകർ ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു. താരങ്ങളിൽ നിന്ന് ജേഴ്സി വാങ്ങാനും നേരിൽ കണ്ട് ഫോട്ടോ എടുക്കാനുമായിരുന്നു ആരാധകർ ഗ്രൗണ്ടിലേക്ക് ഫീൽഡ് ഒഫീഷ്യൽസിനെ വെട്ടിച്ചുകൊണ്ട് ഇറങ്ങിയത്.

ഈയൊരു കാഴ്ച പതിവായിരിക്കെ ഗ്രൗണ്ടിൽ ഇറങ്ങുന്നതിനു കടുത്ത നിയന്ത്രണവും ശിക്ഷയും ഇനി മുതൽ ഉണ്ടായിരിക്കുമെന്ന് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ബാംഗ്ലൂരു എഫ്സിക്കെതിരായ സൗത്ത് ഇന്ത്യൻ ഡെർബി കലൂർ സ്റ്റേഡിയത്തിൽ അരങ്ങേറാൻ ഒരുങ്ങുവേയാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു ഓർമ്മപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷ പരിഗണിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ശിക്ഷയായി 5 ലക്ഷം രൂപ പിഴയും ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനവിലക്കുമാണ് ഉണ്ടാവുക.

5 ലക്ഷം രൂപ പോലെയുള്ള വലിയ തുക പിഴശിക്ഷയായി ഉണ്ടാവുമെന്നതിനാൽ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് പോലെയുള്ള സാഹസങ്ങൾക്ക് ആരാധകർ തയ്യാറെടുക്കില്ലെന്നാണ് അധികൃതർ കരുതുന്നത്. ഞായറാഴ്ച ബാംഗ്ലൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം അരങ്ങേറുന്നത്.

ഗോളടിയിലും മുംബൈയെ വെല്ലാൻ ആരുമില്ല?ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ?

ബാംഗ്ലൂരു എഫ്സിക്കെതിരായ ഡെർബിയെ കുറിച്ച് ഇവാൻ ആശാൻ പറയുന്നു..