in ,

LOVELOVE LOLLOL

സൂപ്പർ യുവതാരത്തിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ!! ബ്ലാസ്റ്റേഴ്‌സ് രംഗത്തില്ല..

രാജസ്ഥാൻ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെയ്ക്കുന്നത്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലേ ഐഎസ്എല്ലിലെ പ്രമുഖ ക്ലബ്ബുകളും താരത്തിനെ ലക്ഷ്യമുണ്ടായിരുന്നു.

ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോഴ് ഏറ്റവും കൂടുതൽ ശ്രദ്ധേയമായി ആരാധകർ നോക്കിക്കാണുന്നത് യുവ താരങ്ങളെയാണല്ലോ. ഓരോ ക്ലബ്ബും ഇന്ത്യൻ ഫുട്ബോളിലെ മികച്ച യുവതാരങ്ങളെ അവരുടെ കൂടാരത്തിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്.

അങ്ങനെയുള്ള ശ്രദ്ധേയമായി വളർന്നു കൊണ്ടിരിക്കുന്ന യുവതാരമാണ് അരുണാചൽ പ്രദേശ് സ്വദേശി ഗ്യാമർ നിക്കും. താരം നിലവിൽ ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് വേണ്ടിയാണ് പന്ത് തട്ടുന്നത്.

രാജസ്ഥാൻ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെയ്ക്കുന്നത്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലേ ഐഎസ്എല്ലിലെ പ്രമുഖ ക്ലബ്ബുകളും താരത്തിനെ ലക്ഷ്യമുണ്ടായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റത്തിനുള്ള സാധ്യത തെളിയുകയാണ്. ഇന്ത്യൻ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട് പ്രകാരം താരത്തിനെ സ്വന്തമാക്കാനുള്ള വാശിയേറിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.

രാജസ്ഥാൻ യുണൈറ്റഡ് അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ താരത്തിന്റെ ട്രാൻസ്ഫറിനെ കുറിച്ച് തീരുമാനിക്കും, തൽക്കാലം താരത്തിന്റെ കരാറിനെ കുറിച്ച് വലിയ വ്യക്തതയില്ല എന്നാണ് മാർക്കസിന്റെ റിപ്പോർട്ട്‌.

ഒപ്പം താരത്തിനായി പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ടെങ്കിലും രാജസ്ഥാൻ യുണൈറ്റഡ് ഇതുവരെ ഒരു ടീമുമായി കരാറിൽ എത്തിയിട്ടില്ല. എന്തിരുന്നാലും താരത്തിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇല്ല എന്നും റിപ്പോർട്ടിലുണ്ട്.

താരത്തിന് മികച്ച പ്ലെയിങ്ങ് ടൈമും അതോടൊപ്പം രാജസ്ഥാൻ മെച്ചപ്പെട്ട ട്രാൻസ്ഫർ ഫീയും ഓഫർ ചെയ്യുന്ന ടീമിലേക്കായിരിക്കും താരം പോവുക. എന്തിരുന്നാലും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങൾ ഉണ്ടാവുന്നതാണ്

ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് ഗ്യാമർ നിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്തോടെ താരത്തിന്റെ കരിയർ ഒന്നുകൂടി മെച്ചപ്പെടും എന്നത്തിൽ തീർച്ചയാണ്.

വമ്പൻ ടീമുകളെല്ലാമുണ്ട്, എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുന്നില്ല?? ഫാൻസിന് ഉത്തരം നൽകി എസ്ഡി

ആവേശപോരാട്ടത്തിൽ പ്ലേഓഫ് പ്രതീക്ഷ തേടി ദി ബ്ലൂസ് ഉരുക്കുകോട്ടയിൽ?