in ,

AngryAngry CryCry LOVELOVE LOLLOL OMGOMG

‘റഫറിക്ക് ഇത് കാണുകയും അറിയുകയുമില്ലേ????’ – ഇവാൻ ആശാൻ കലിപ്പിൽ?

ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇവാൻ കലിയൂഷ്നിക്കും മാർക്കോ ലെസ്‌കോവിച്ചിനും ലഭിച്ച മഞ്ഞ കാർഡുകൾ റഫറിയുടെ മോശം തീരുമാനമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇവാൻ കലിയൂഷ്നിക്കും മാർക്കോ ലെസ്‌കോവിച്ചിനും ലഭിച്ച മഞ്ഞ കാർഡുകൾ റഫറിയുടെ മോശം തീരുമാനമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കവേയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മത്സരത്തിലെ മോശം റഫറിയിങ്ങിനെ കുറിച്ച് വിമർശിക്കുന്നത്.

“ഇതുപോലുള്ള നിരവധി തീരുമാനങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. ഒരു റഫറി എന്ന നിലയിൽ ആ സാഹചര്യത്തിൽ താരം അത് മനഃപൂർവ്വം ചെയ്തതല്ലെന്ന് നിങ്ങൾ അറിയുകയും കാണുകയും വേണം. കലിയൂഷ്നി തന്റെ പിന്നിലുള്ള ആ കളിക്കാരനെ കണ്ടിട്ടില്ല, മഞ്ഞ കാർഡ് നൽകേണ്ട ആവശ്യകത അവിടെയില്ല.”

“പിന്നെ, അവസാനം അത്തരത്തിലുള്ള ഒരു മഞ്ഞ കാർഡ് മാർക്കോ ലെസ്‌കോവിചിനും ലഭിച്ചു. റഫറിമാരുടെ തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണെങ്കിൽ ഈ സീസണിൽ റഫറിയിങ് അത്ര മികച്ചതല്ല, പക്ഷേ ഞങ്ങൾ അതിനോടൊപ്പം സഞ്ചരിക്കണം, ഞങ്ങൾ ആ കാര്യങ്ങൾ സ്വീകരിക്കണം.” – ഇവാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

റഫറി ചതിച്ചു? ബ്ലാസ്റ്റേഴ്സിന് വമ്പൻ പണി കിട്ടാൻ കാരണം വെളിപ്പെടുത്തി ആശാൻ..

സഹലിന്റെ ഫോം ബ്ലാസ്റ്റേഴ്സിന് തലവേദനയാണ്.