കഴിഞ്ഞ ദിവസമാണ് പ്രമുഖ മാധ്യമമായ iftwc പോർച്ചുഗസ് താരമായ രാഫ ലോപ്പസിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതായി റിപ്പോർട്ട് പുറത്ത് വിട്ടത്. അതിന് ശേഷം താരത്തെ പറ്റി ഒരുപാട് അഭ്യൂഹങ്ങൾ പരന്നിരുന്നു. താരം ട്വിറ്റർ അക്കൗണ്ട് വഴി ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അത് കൊണ്ട് തന്നെ ആരാധകർക്ക് താരം പ്രിയപെട്ടവനായിരുന്നു. പക്ഷെ മറ്റൊരു മാധ്യമ പ്രവർത്തകനായ ഡെബാപ്രിയ റിപ്പോർട്ട് ചെയ്തത് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന പ്രധാന താരം ലോപ്പസ് അല്ലെന്നായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഇതിന് മുന്നേ ഐ എസ് എൽ കളിക്കാത്ത മൂന്നു വിദേശ താരങ്ങളുടെ പിന്നാലെയാണെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാഫ ലോപ്പസ് തന്റെ ക്ലബ്ബായ ലെഗിയ വാർസോയോട് വിടപറഞ്ഞു. അത് കൊണ്ട് തന്നെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ താരത്തിന് സൈപ്രസ് ക്ലബ്ബിൽ നിന്നും ഓഫർ വന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ ഇതേ സൈപ്രസ് ക്ലബ്ബിലേക്ക് തന്നെ താരം കൂടുമാറിയിരിക്കുകയാണ്.രണ്ട് വർഷത്തെ കരാറാണ് Aek ലാർണക്ക എഫ് സി യി ൽ താരം ഒപ്പ് വെച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴും തങ്ങളുടെ അടുത്ത സൈനിങ്ങിന് വേണ്ടി കാത്തിരിക്കുകയാണ്.