in , , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

2 വർഷത്തെ ആരാധകരുടെ ആവശ്യം;ഒടുവിൽ ആ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്

പലപ്പോഴും ആരാധകർ ആഗ്രഹിക്കുന്ന താരങ്ങളെ ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കാൻ സാധിക്കാറില്ല. ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരങ്ങളെ കൊണ്ട് ആരാധകർ തൃപ്തിപ്പെടാറാണ് പതിവ്. എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കഴിഞ്ഞ രണ്ട് സീസണുകളായി ആവശ്യപ്പെട്ട താരത്തെ ടീമിലെത്തിക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റ്.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മികച്ച താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയുടെ ഐബാൻ ഡോഹ്ലിങ്, മോഹൻ ബഗാന്റെ സുഭാശിഷ് ബോസ് എന്നിവരെ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ ഇരുവരുമായും കരാറിലെത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല.

ഇതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹിറാ മോണ്ടേലിനെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിവരികയാണ് എന്നാണ് റിപ്പോർട്ടുകൾ.

2021-22 സീസണിൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടി മികച്ച പ്രകടനമാണ് ഹിറാ മോണ്ടേൽ നടത്തിയത്. ആ സീസണിൽ തന്നെ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം താരത്തെ ബംഗളുരു എഫ്സി സ്വന്തമാക്കുകയായിരുന്നു.

എന്നാൽ ബംഗളുരുവിൽ പ്ലെയിങ് ടൈം കുറഞ്ഞതോടെ താരം നോർത്ത് ഈസ്റ്റിലേക്ക് പോകുകയിരുന്നു. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മികച്ച താരത്തെ നോട്ടമിടുന്ന ബ്ലാസ്റ്റേഴ്‌സിന് എന്ത് കൊണ്ടും മികച്ച ഓപ്ഷനാവും ഹിറാ.

ബ്ലാസ്റ്റേഴ്സിനെ കൂടാതെ മൂന്ന് ടീമുകൾ കൂടി രംഗത്ത്, സൂപ്പർ താരത്തിന്റെ സൈനിങ് പോരാട്ടം കടുക്കുന്നു

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി ജോഷുവയുടെ പരിക്ക് ഗുരുതരം സീസൺ നഷ്ടമാവും?