കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ ആശങ്ക നൽകിയ കാര്യമായിരുന്നു, അവസാന വിദേശ താരത്തിന്റെ സൈനിങ്. കുറച്ച് ദിവസങ്ങളിലായി ഒട്ടനവധി റിപോർട്ടുകൾ പുറത്ത് വന്നെങ്കിലും അതൊക്കെയും അവസാന നിമിഷങ്ങളിൽ പാളുകയായിരുന്നു. ഒടുവിൽ എല്ലാ ആശങ്കകളും അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്.
പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുല്ലോയുടെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സൈനിങ് പൂർത്തീകരിച്ചു എന്നാണ്. എന്നാൽ താരത്തിന്റെ പേര് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. താരത്തിന്റെ പേര് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും നേരത്തെ 90nd സ്റ്റോപ്പേജ് എന്ന മാധ്യമം ബ്ലാസ്റ്റേർഡ് ലക്ഷ്യം വെയ്ക്കുന്നത് ഫിലിപ്പെ പാസഡോറാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് ഏറെ വിശ്വസ്തമായ റിപോർട്ടുകൾ പങ്ക് വെയ്ക്കുന്ന മാധ്യമമാണ് 90nd സ്റ്റോപ്പേജ്. കൂടാതെ അന്താരാഷ്ട ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകൾ പങ്ക് വെയ്ക്കുന്ന വിദേശ മാധ്യമമായ ട്രാൻസ്ഫർ സോണും ഒരു ഐഎസ്എൽ ക്ലബ് ഫിലിപ്പെ പാസഡോറുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.
ഈ രണ്ട് റിപ്പോർട്ടുകളും മാർക്ക്സിന്റെ അപ്‌ഡേറ്റും നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് അർജന്റീനൻ യുവതാരം ഫിലിപ്പെ പാസഡോറാണെന്ന് വ്യക്തം.
24 കാരനായ പാസഡോർ ബൊളീവിയൻ ക്ലബായ സാൻ അൻ്റോണിയോ ബുലോ ബുലോയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. ഈ കരാർ താരം കുറച്ച് മാസങ്ങൾക്ക് അവസാനിപ്പിച്ചതോടെ താരം നിലവിൽ ഫ്രീ ഏജന്റാണ്. കണക്കുകളിൽ മികച്ച് നിൽക്കുന്ന താരമാണ് 24 കാരനായ പാസഡോർ.