in , , ,

AngryAngry LOLLOL CryCry OMGOMG LOVELOVE

വമ്പൻ ഹൈപ്പുമായെത്തി; ഒടുവിൽ 21 ആം വയസ്സിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ക്ലബില്ലാതെ അലയുന്നു

കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തുന്ന താരങ്ങളൊക്കെയും കിടിലൻ താരങ്ങളാണ്. അതിനർത്ഥം കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്ന താരങ്ങളൊക്കെയും കിടിലൻ താരങ്ങൾ എന്നല്ല. മറിച്ച് ഏതെങ്കിലും ആവറേജ് താരങ്ങളെ ടീമിലെത്തിച്ചാൽ ആരാധാകരിൽ ചിലർ അതിനെ തള്ളിമറിച്ച് കിടിലനാക്കും. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വമ്പൻ ഹൈപ്പ് നൽകിയ ഒരു യുവതാരം ഇപ്പോൾ 21 വയസ്സിൽ കളിയ്ക്കാൻ ക്ലബില്ലാതെ അലയുകയാണ്.

ലൂണയുടെ അസിസ്റ്റന്റ്; പുതിയ ഉപനായകനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

പറഞ്ഞ് വരുന്നത് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടിയ ജസ്റ്റിൻ ഇമ്മാനുവൽ എന്ന 21 കാരനെ കുറിച്ചാണ്. വിദേശ രാജ്യങ്ങളിൽ നിന്നും യുവതാരങ്ങളെ റിക്രൂട്ട് ചെയ്ത കൊണ്ടുള്ള സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസിന്റെ പുതിയ പദ്ധതി പ്രകാരമാണ് ഈ നൈജീരിയൻ താരം ബ്ലാസ്റ്റേഴ്സിൽ ട്രയല്സിലെത്തുന്നത്. ഒരു വർഷത്തെ കരാറും താരത്തിന് നൽകിയിരുന്നു.

ഞാൻ വരുന്നു; ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്പാനിഷ് താരം സൂപ്പർ ലീഗ് കേരളയിലേക്ക്

ആദ്യ സീസണിൽ തന്നെ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഗോകുലം കേരളയിലേക്ക് ലോണിൽ അയച്ചു. അവിടെ 11 മത്സരങ്ങളിൽ നിന്നും താരം ആകെ നേടിയത് ഒരു ഗോൾ. പിന്നീട് ക്വമി പെപ്രയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ലോൺ അവസാനിപ്പിച്ച് കഴിഞ്ഞ സീസണിൽ സീനിയർ ടീമിലേക്ക് പ്രൊമോഷൻ നൽകി. എന്നാൽ അവിടെയും താരത്തിന് തിളങ്ങാനായില്ല.

ബലോറ്റെല്ലി പിന്നാലെ ഇനിയേസ്റ്റ; അടുത്ത ട്രാൻസ്ഫർ സീക്രട്ടുമായി മാർക്കസ്

കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി 9 മത്സരങ്ങളിൽ നിന്നും 2 ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കി. ഡ്യൂറൻഡ് കപ്പ് ഉൾപ്പെടെയാണ് ഈ കണക്കുകൾ. എന്നാൽ താരത്തെ നിലനിർത്തി ലോണിൽ അയച്ച് വളർത്തിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് താൽപര്യമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ മെയ് 31 ന് കരാർ അവസാനിച്ചത്തോടെ താരത്തെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു.

നാലിരട്ടി പ്രതിഫലം; ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച ക്ലബ്; ബലോട്ടെല്ലി ചർച്ച നടത്തിയത് ഇതിഹാസ ക്ലബ്ബുമായി

നിലവിൽ ഫ്രീ ഏജന്റാണ് ജസ്റ്റിൻ. ഒരൊറ്റ ക്ലബുമായും താരം കരാറിലേർപ്പെട്ടിട്ടില്ല. ജസ്റ്റിൻ ഫ്രീ ഏജന്റ് ആയതിന് ഉത്തരവാദി ബ്ലാസ്റ്റേഴ്‌സ് ആണെന്ന് പറയാനാവില്ല. പക്ഷെ, വിദേശ രാജ്യങ്ങളിൽ നിന്ന് യുവതാരങ്ങളെ റിക്രൂട്ട് ചെയ്യാനുള്ള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായില്ല എന്നതാണ് ജസ്റ്റിന്റെ കാര്യം നമ്മെ ഓർമിപ്പിക്കുന്നത്.

ഞാൻ അയാൾക്ക് പകരക്കാരനാവും; ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസ താരത്തെ ഓർമിപ്പിച്ച് കോഫ്

ഞാൻ അയാൾക്ക് പകരക്കാരനാവും; ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസ താരത്തെ ഓർമിപ്പിച്ച് കോഫ്

ബ്ലാസ്റ്റേഴ്‌സിന്റെ PC ഷെഡ്യൂൾ ചെയ്തു; പരിശീലകൻ മിഖായേൽ സ്റ്റാഹ്രെക്കൊപ്പം എത്തുക സൂപ്പർ താരം…