മുൻ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രി ഡയമന്തക്കോസ് ഗോളടിക്കാനാവാതെ വിഷമിക്കുന്നു, ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കലികാലം തുടങ്ങി എന്നൊക്കെ എഴുതി വിടുമ്പോൾ ആ താരം ഗോളടിച്ച് കൂട്ടുമ്പോൾ അയാളെ പ്രശംസിക്കാനും മറക്കാൻ പാടില്ല. ബ്ലാസ്റ്റേഴ്സിന്റെ പഴയ ഗ്രീക്ക് ദൈവം വീണ്ടും പഴയ ട്രാക്കിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. അവസാനം കളിച്ച 3 കളിയിൽ തുടർച്ചായി 3 ഗോളുകളാണ് താരം നേടിയത്.
ദിമി ബ്ലാസ്റ്റേഴ്‌സ് വിട്ടത് ബ്ലാസ്‌റ്റേഴ്‌സിനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല. അതിന് കാരണം ജീസസ് ജിംനസിന്റെ മികച്ച പ്രകടനവും മുന്നേറ്റത്തിൽ പെപ്രയും നോവയും നൽകുന്ന ആത്മവിശ്വാസം കൂടിയാണ്. എങ്കിലും ബ്ലാസ്റ്റേഴ്സിനായി ഒട്ടനവധി ഗോളുകളും വിജയങ്ങളും സമ്മാനിച്ച ദിമി ട്രാക്കിൽ തിരിച്ചെത്തിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ആശ്വാസം നൽകുന്നുണ്ട്.
ഐഎസ്എല്ലിൽ ഒഡീഷ എഫ്സി, പിന്നീട് തുടർച്ചായി നടന്ന രണ്ട് എഎഫ്സി മത്സരങ്ങളിൽ ഭൂട്ടാനീസ് ക്ലബ് പാറോ എഫ്സി, ബംഗ്ലാദേശ് ക്ലബ് ബസുന്ദര കിങ്‌സ് എന്നിവർക്കെതിരെയും ദിമി ഗോൾ നേടിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ അവസാനം കളിച്ച 3 കളിയിൽ 3 ഗോളുകളാണ് ദിമിയുടെ സംഭവന.
ഈസ്റ്റ് ബംഗാളിനായി വിവിധ കോമ്പറ്റിഷനുകളിൽ നിന്നായി 9 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 3 അസിസ്റ്റുകളുമാണ് താരത്തിന്റെ സംഭാവന.
കേരളാ ബ്ലാസ്റ്റേഴ്സിനായി രണ്ട് സീസണുകൾ പന്ത് തട്ടിയ താരം 44 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളും ഏഴ് അസിസ്റ്റും നേടിയിട്ടുണ്ട്.